ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന ആ രംഗം മനസ്സില്‍ കണ്ടതുപോലെ സിനിമയില്‍ കൊണ്ടുവരാന്‍കഴിഞ്ഞില്ല ; ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കിയത് പ്രഭാസിനല്ല; രാജമൌലി പറയുന്നു

കളക്ഷന്‍ റെക്കോര്‍ഡ്‌ തകര്‍ത്ത് ബാഹുബലി മുന്നേറുമ്പോള്‍ ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന രംഗം താന്‍ മനസ്സില്‍ കണ്ടതുപോലെ സിനിമയില്‍ കൊണ്ടുവരാന്‍ ആയില്ലെന്നു സംവിധായകന്‍ രാജമൌലി.

ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന ആ രംഗം മനസ്സില്‍ കണ്ടതുപോലെ സിനിമയില്‍ കൊണ്ടുവരാന്‍കഴിഞ്ഞില്ല ; ബാഹുബലിയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നല്‍കിയത് പ്രഭാസിനല്ല; രാജമൌലി പറയുന്നു
rajamolui

കളക്ഷന്‍ റെക്കോര്‍ഡ്‌ തകര്‍ത്ത് ബാഹുബലി മുന്നേറുമ്പോള്‍ ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്നും കുത്തുന്ന  രംഗം താന്‍ മനസ്സില്‍ കണ്ടതുപോലെ സിനിമയില്‍ കൊണ്ടുവരാന്‍ ആയില്ലെന്നു സംവിധായകന്‍ രാജമൌലി.  ‘ആ രംഗത്തില്‍ സിനിമയില്‍ വന്നതില്‍ കൂടുതല്‍ ഷോട്ടുകള്‍ ചിത്രീകരിച്ചിരുന്നു. കാരണം അവര്‍ അത്രത്തോളം പരസ്പരം സ്‌നേഹിച്ചിരുന്നു. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 45 മിനിറ്റ് പിന്നിട്ട് പോയിരുന്നു. അതുകൊണ്ടാണ് ആ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നത്.’രാജമൗലി പറഞ്ഞു.

തന്റെ ചിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ചത് ആരാണ് എന്നതുപോലെയുള്ള കുഴപ്പംപിടിച്ച ചോദ്യങ്ങള്‍ക്ക് പോലും രാജമൗലിയുടെ കൈയ്യില്‍ കൃത്യമായ ഉത്തരമുണ്ട്. ബാഹുബലി സിനിമയിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തിയാല്‍ താന്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ നല്‍കുക നായകനോ നായികയ്ക്കോ അല്ല എന്ന് രാജമൌലി പറയുന്നു. അത് മറ്റാര്ക്കുമല്ല നാസറിനാണ് താന്‍ മുഴുവന്‍ മാര്‍ക്കും നല്‍കുക എന്നാണ് അദ്ദേഹം പറയുന്നത്. ബിജലദേവ എന്ന കഥാപാത്രത്തെയാണ് നാസര്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. ‘ബിജലദേവ എന്ന കഥാപാത്രത്തിന് വളരെ ചെറിയ രംഗങ്ങള്‍ മാത്രമേ സിനിമയിലൊള്ളൂ. മാത്രമല്ല മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയൊരു വേഷമാണത്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയപ്രകടനത്താല്‍ ആ വേഷം വലുതായി മാറുകയായിരുന്നു.’രാജമൗലി പറയുന്നു.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ