അങ്ങനെ ഇന്തോനേഷ്യക്കാരും സാഹോരേ ബാഹുബലി പാടി; വീഡിയോ കാണാം

0

ബാഹുബലിയിലെ ‘സാഹോരേ ബാഹുബലി ‘ എന്ന ഗാനം ഇന്ത്യയൊട്ടാകെ സൂപ്പര്‍ ഹിറ്റ്‌ ആയപ്പോള്‍ ഇന്തോനേഷ്യക്കാര്‍ക്കും ഒരു മോഹം. അതൊന്നു പാടണം. പിന്നെ ഒട്ടു വൈകിയില്ല. ഇപ്പോള്‍ പാട്ട് സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റ് ആയികഴിഞ്ഞു.

ബാഹുബലി 2 വിലെ ഹിറ്റായ ഗാനങ്ങളിൽ ഒന്നാണ് ‘സാഹോരേ ബാഹുബലി’. പശ്ചാത്തല സംഗീതം കൊണ്ടും ആലാപനം കൊണ്ടും വ്യത്യസ്ത നിലനിർത്തിയ ഗാനമായിരുന്നു ഇത്. ഇന്തോനീഷ്യയിലെ ഒരു ബാൻഡ് ഈ ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. തെലുങ്ക് പതിപ്പിലുളള ഗാനമാണ് ബാൻഡ് സംഘം പാടിയത്. ബാഹുബലി 2 വിന് ലോകത്തെല്ലായിടത്തും ആരാധകരുണ്ട് എന്നതിന്റെ തെളിവ് കൂടി മാറിയിരിക്കുകയാണ് ഈ വിഡിയോ. വളരെ മനോഹരമായിട്ടാണ് ബാൻഡ് ഗാനം ആലപിച്ചിരിക്കുന്നത്.

https://youtu.be/6KmREV9okl4