ബാഹുബലി ദി കൺക്ലൂഷന്റെ ആദ്യ പ്രദര്‍ശനം യുഎഇയിൽ നടന്നു; ലോക ക്ലാസിക് എന്ന് വിശേഷിപ്പിച്ച് ആദ്യ റിവ്യൂ

രണ്ടു വര്‍ഷമായി സിനിമാ ആരാധകര്‍ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗം ഒടുവില്‍ നാളെ എത്തുകയാണ് .എന്നാല്‍ ചിത്രം ഇന്ന് യുഎഇയില്‍ ആദ്യ പ്രദര്‍ശനം നടത്തി .

ബാഹുബലി ദി കൺക്ലൂഷന്റെ ആദ്യ പ്രദര്‍ശനം യുഎഇയിൽ നടന്നു; ലോക ക്ലാസിക് എന്ന് വിശേഷിപ്പിച്ച് ആദ്യ റിവ്യൂ
bahubali-2-new_640x426

രണ്ടു വര്‍ഷമായി സിനിമാ ആരാധകര്‍ കാത്തിരുന്ന ബാഹുബലി രണ്ടാം ഭാഗം ഒടുവില്‍ നാളെ എത്തുകയാണ് .എന്നാല്‍ ചിത്രം ഇന്ന് യുഎഇയില്‍ ആദ്യ പ്രദര്‍ശനം നടത്തി .ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ള ഒരു സിനിമയായി ചിത്രത്തെ വിലയിരുത്താം എന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ട് .ഹാരി പോട്ടർ, ലോഡ് ഓഫ് റിങ്ങ്സ് എന്നീ ചിത്രങ്ങളോടാണ് ബാഹുബലി രണ്ടാം ഭാഗത്തെ ഉപമിക്കാം എന്നാണ് യുഎഇ,​യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു അഭിപ്രായപെടുന്നത് .

ആദ്യ ഭാഗത്തിലെ പ്രകടനത്തേക്കാളും നടൻമാരെല്ലാം അത്യുജ്ജ്വല പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത് .ഇന്ത്യൻ സിനിമയിലെ മാത്രമല്ല ലോക ക്ലാസിക്ക് സിനിമകളിൽ ഒന്നായിരിക്കും ബാഹുബലി എന്നാണ് നിരൂപകൻ പറയുന്നത്. ഇന്ത്യയിലെ റിലീസിനേക്കാളും ഒരു ദിവസം മുന്നേയാണ് ഗൾഫ് രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത്.ചിത്രത്തിലെ ശബ്ദമിശ്രണവും, ഗ്രാഫിക്സുകളും ഒന്നിനൊന്ന് മെച്ചമാണ് എന്നാണ് നിരൂപകൻ അവകാശപ്പെടുന്നത്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം