തിരുവനന്തപുരം: വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്കര്‍ മരിക്കാനിടയായ സംഭവത്തില്‍ നിര്‍ണായക തെളിവ് ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഇതോടെ അർജുനെതിരെ മനപൂർവമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തും. ശാസ്ത്രീയ, സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് അർജുനാണ് കാർ ഓടിച്ചതെന്ന് കണ്ടെത്തിയത്. അപകടമുണ്ടായ സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്ജുന് ആണെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി.
അര്ജുന് തലയ്ക്ക് പരിക്കേറ്റത് മുന്‍ സീറ്റില്‍ ഇരുന്നതിനാലാണെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ബാലഭാസ്കര്‍ പിന്‍സിറ്റില്‍ മധ്യഭാഗത്തായിരുന്നു ഇരുന്നതെതെന്നും വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മാത്രമായിരുന്നുവെന്നും ഫോറന്‍സിക് അന്വേഷണത്തില്‍ കണ്ടെത്തി.