ബാലിയില്‍ അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പുമായി ഇന്തോനേഷ്യ, 445 വിമാനങ്ങള്‍ റദ്ദാക്കി

0

ഇന്തോനേഷ്യയിലെ  ബാലി അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പ് .ബാലിയിലെ മൗണ്ട് അഗംങ്ഗ് പര്‍വതത്തിലാണ് അഗ്നിവിസ്‌ഫോടന മുന്നറിയിപ്പും അതീവ ജാഗ്രത നിര്‍ദേശവും രാജ്യത്ത് നല്‍കിയത്.

അഗ്നിപര്‍വത സ്‌ഫോടന മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. വലിയ വിസ്‌ഫോടനത്തിന് അതീവ സാധ്യതയാണ് ഉള്ളതെന്നാണ് മുന്നറയിപ്പ്. ഇതേതുടര്‍ന്ന് ബാലിയിലെ വിമാനത്താവളം 24 മണിക്കൂറത്തേക്ക് അടച്ചു. പര്‍വതത്തില്‍ നിന്ന് കനത്ത പുക ഉയരുന്നതിനെ തുടര്‍ന്ന് 445 വിമാനങ്ങളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. ഇവിടെ 10 കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശവാസികളെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.കിഴക്കന്‍ ബാലിയിലാണ് 3000 മീറ്റര്‍( 9,800 അടി) ഉയരമുള്ള മൗണ്ട് അഗംങ്ഗ് സ്ഥിതി ചെയ്യുന്നത്. ബാലിയിലെ ഈ പര്‍വതത്തില്‍ 1963 ലാണ് അവസാനമായി വന്‍ അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായത്.