ഇന്ന് ബാങ്ക് പണിമുടക്ക്

ഇന്ന് ബാങ്ക് പണിമുടക്ക്
bank-striek-1488251190

തിരുവനന്തപുരം:  പൊതുമേഖല ബാങ്കുകളുടെ ലയനത്തിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉപേക്ഷിക്കുകയും ബാങ്കിങ് മേഖലയെ തകര്‍ത്ത കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുകയും വേണമെന്നതാണ് പണിമുടക്കിൽ മുന്നോട്ട് വച്ചിരിക്കുന്ന ആവിശ്യം.
പുതുതലമുറ സ്വകാര്യബാങ്കുകളിലെ ജീവനക്കാര്‍ സമരം ചെയ്യുന്നില്ല. വിജയ ബാങ്കും ദേനാബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്കുകള്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ ദോഷകരമാണെന്നാണു യൂണിയനുകളുടെ നിലപാട്. പത്തുലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാരും ഓഫിസര്‍മാരുമാണു പണിമുടക്കുന്നത്. ബാങ്ക് ഇടപാടുകളെയും സമരം ബാധിക്കും. ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിലാണു പണിമുടക്ക്. വെള്ളിയാഴ്ച ബാങ്ക് ജീവനക്കാർ പണിമുടക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് എടിഎമ്മുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് എസ്ബിഐ അറിയിച്ചു.

Read more

'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

'ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്'

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ