ബാറുകൾ രാവിലെ 10 മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കും; വിജ്ഞാപനം ഉടൻ

ബാറുകൾ രാവിലെ 10 മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കും; വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ ബാറുകളുടെ പ്രവർത്തന സമയം നീട്ടാനാണ് നീക്കം. എക്സൈസ് വകുപ്പിന്‍റെ ശുപാർശയിലാണ് നടപടി. എന്നാൽ ഔദ്യോഗിക വിജ്ഞാപനം ഇനിയും പുറത്തിറങ്ങിയിട്ടില്ല. രാവിലെ 11 മുതൽ രാത്രി 11 മണി വരെയാണ് നിലവിൽ ബാറുകൾ പ്രവർത്തിക്കുന്നത്.

നിലവിൽ രാത്രി 12 മണി വരെ തുറന്നു വയ്ക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകൾ പുലർച്ചെ മൂന്നു മണി വരെ പ്രവർത്തിപ്പിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്. ബാറുകളുടെ പ്രവർത്തന സമയം നീട്ടണമെന്ന ബാറുടമ‌കൾ നിരന്തരമായി ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് നീക്കം. അടുത്ത മന്ത്രി സഭാ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

സംസ്ഥാനം തെരഞ്ഞെടുപ്പിനൊരുങ്ങുന്ന സാഹചര്യത്തിൽ ബാറിന്‍റെ പ്രവർത്തന സമയം നീട്ടുന്നത് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയേക്കും. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾക്കെതിരേ വിവിധ സംഘടനകൾ രംഗത്തെത്തുമെന്നാണ് കരുതുന്നത്.

Read more