ബാര്‍ബറ മില്ലിസെന്റ് റോബര്‍ട്ട്‌സ് ആരാണെന്നു അറിയാമോ?; ബാര്‍ബി പാവകളുടെ ആരുമറിയാത്ത വിശേഷങ്ങള്‍

0

ബാര്‍ബി പാവകളെ ഇഷ്ടമല്ലാത്ത സ്ത്രീകളുണ്ടോ. ലോകത്തിന്റെ ഏതുഭാഗത്ത് ചെന്നാലും ബാര്‍ബി പാവങ്ങള്‍ക്ക് ആരാധകരുണ്ട്. ഓരോ മൂന്ന് സെക്കന്‍ഡില്‍ ഒരു ബാര്‍ബി പാവ വീതം വിറ്റഴിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1959ലാണ് ആദ്യത്തെ ബാര്‍ബി പാവ നിര്‍മിക്കപ്പെടുന്നത്. കൊച്ചുകുട്ടികള്‍ക്ക് മാത്രമായി പാവകള്‍ ഉണ്ടാക്കിയിരുന്ന ഒരു കാലത്ത് അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റുന്ന വിധത്തിലുള്ള ഒരു പാവ വേണം എന്ന ആശയത്തില്‍ നിന്നാണ് ബാര്‍ബിയുടെ പിറവി.

പാവകള്‍ക്ക് വന്‍വില്പന ലഭിച്ചതോടെ വിവിധ വേഷങ്ങളില്‍ ബാര്‍ബി പാവകള്‍ വിപണിയില്‍ എത്തിതുടങ്ങി. ബാര്‍ബറ മില്ലിസെന്റ് റോബര്‍ട്ട്‌സ് എന്നതാണ് ബാര്‍ബിയുടെ ശരിയായ പേര് എന്ന് മിക്കവര്‍ക്കും അറിയില്ല. റൂത്ത്, എലിയറ്റ് എന്നീ ദമ്പതികളാണ് ബാര്‍ബി പാവ എന്ന ആശയത്തിന് പിന്നില്‍. ഇവരുടെ മകള്‍ കുട്ടിക്കാലത്ത് ഒരു മുതിര്‍ന്ന സ്ത്രീയുടെ രൂപത്തിലുള്ള സ്വിസ്സ് പാവയോട് കാണിച്ച താല്‍പര്യമാണ് കുട്ടികളുടെ രൂപത്തിന് പകരം മുതിര്‍ന്ന സ്ത്രീകളുടെ രൂപത്തിലുള്ള പാവകള്‍ നിര്‍മിക്കുവാന്‍ പ്രേരണ നല്‍കിയത് എന്നാണു പറയപെടുന്നത്.  3 ഡോളര്‍ ആയിരുന്നു ആദ്യ പാവയുടെ വില. ബാര്‍ബിയെപ്പോലെയാവാന്‍ വേണ്ടി പ്ലാസ്റ്റിക് സര്‍ജറികള്‍ പോലും നടത്തിയവര്‍ ഉണ്ടെന്നു പറയുമ്പോള്‍ തന്നെ അറിയാമല്ലോ ബാര്‍ബിയോടുള്ള ആരാധന. സത്യത്തില്‍ ഒരു സിനിമയോ, കാര്‍ട്ടൂണ്‍ ഷോയോ പോലെ വന്‍ ആരാധകവൃന്ദമുള്ള ആളാണ്‌ ഈ ബാര്‍ബി പാവ.

Image result for barbie doll