രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കരടി; വീഡിയോ വൈറൽ

രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ ആക്രമിച്ച് കരടി; വീഡിയോ  വൈറൽ
141486_1553314547

റിസര്‍വോയറില്‍ കുടുങ്ങിയ കരടിയെ രക്ഷിക്കാനെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കരടി ആക്രമിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഫോറസ്റ്റ് സുരക്ഷാ ഓഫീസര്‍ കുമാറിനാണ് കരടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ കരടി ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

കാട്ടില്‍ നിന്ന് വഴിമാറി റിസര്‍വോയറിലേക്ക് കടന്ന് കരടിയെ രക്ഷപെടുത്തി തിരിച്ച്  കാട്ടിലയക്കാനുള്ള ശ്രമത്തിനിടെയാണ് ആക്രമിച്ചത്.  കൊണ്ട് കെട്ടിയിട്ടിരുന്നെങ്കിലും  അത്  പൊട്ടിച്ചാണ്  കരടി കുമാറിനെ  ഓടിയത്. ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി കുമാർ വെള്ളത്തിലേക്ക്  ചാടിയെങ്കിലും  കരടിയും പിന്നാലെ ചാടുകയായിരുന്നു.

തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലാണ് കുമാറിനെ വിട്ട് കരടിയുടെ ശ്രദ്ധമാറിയത്. ഇതോട ഇവര്‍ കുമാറിനെ രക്ഷിക്കുകയായിരുന്നു. കുര്‍നൂല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് റിസര്‍വോയറില്‍ നിന്ന് രക്ഷപ്പെടുത്തിയ കരടിയെ കാട്ടിലേക്ക് കയറ്റിവിട്ടു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു