പല നിറത്തിലും വലിപ്പത്തിലുമുള്ള ചില്ലുകഷണങ്ങള്‍ നിരന്നു കിടക്കുന്ന ഒരു കടല്‍ തീരം .ഒറ്റ നോട്ടത്തില്‍ ചില്ല് കഷ്ണങ്ങള്‍ വെട്ടിതിളങ്ങുന്ന ഈ മനോഹര കടല്‍ത്തീരം ഉള്ളത് റഷ്യയിലെ ഉസ്സൂറി ബീച്ചിലാണ് .എന്നാല്‍ ഈ തിളക്കം പ്രകൃതിദത്തം ആണെന്ന് കരുതിയെങ്കില്‍ തെറ്റി .കടലില്‍ നിന്ന് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ആണ് കരയില്‍ അടിഞ്ഞു കൂടി ഈ ബീച്ചിനെ മനോഹരമാക്കുന്നത്.
ഈ ബീച്ചിന്റെ തൊട്ടടുത്ത് മുന്‍പ് ഒരു പോര്‍സ്ലെയിന്‍ ഫാക്റ്ററി ഉണ്ടായിരുന്നു.ട്രക്ക് കണക്കിന് മിച്ചം വരുന്ന പോര്‍സ് ലെയിനും ഗ്ലാസ്സുമാണ് ഈ കമ്പനി ഇവിടെ കൊണ്ട് വന്നു തള്ളിയിരുന്നത്.കാലങ്ങള്‍ കൊണ്ട് ഇവ കരയില്‍ തന്നെ അടിഞ്ഞു കൂടി.തിരമാലകളുടെ വര്‍ഷങ്ങള്‍ നീണ്ട ഘര്‍ഷണം കൊണ്ട് ഇവയുടെ അരികെല്ലാം തേഞ്ഞു നല്ല ഉരുളന്‍ കല്ലുകള്‍ പോലെയായി.ഇപ്പോള്‍ റഷ്യയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര ആകര്‍ഷണങ്ങളില്‍ ഒന്നാണ് സറെകളയാഷക എന്നും അറിയപ്പെടുന്ന ഈ ബീച്ച്.