ബി ഗ്രേഡ്‌ സിനിമകളും ചില കാണാക്കാഴ്ചകളും – Part 1

0

ബി ഗ്രേഡ്‌ സിനിമകളും ചില കാണാക്കാഴ്ചകളും – Part 2 ഇവിടെ വായിക്കാം.

ലൈംഗികാതിപ്രസരമുള്ള സിനിമകള്‍ക്ക് മലയാളത്തിൽ എക്കാലത്തും പ്രായഭേദമന്യേ കാഴ്ചക്കാരുണ്ടായിട്ടുണ്ട്.കാലഘട്ടം മാറുന്നതിനനുസരിച്ച്,മലയാളിയുടെ കാഴ്ചാനുഭവങ്ങളെ,ശരീരം കൊണ്ട് ത്രസിപ്പിച്ച അഭിനേത്രികൾ നിരവധിയാണ്.മാടിക്കുത്തിയ ലുങ്കിയും,ഇറക്കി വെട്ടിയ ബ്ലൗസും,കൊതിപ്പിക്കുന്ന അംഗവിക്ഷേപങ്ങൾ കൊണ്ടും കാലാകാലങ്ങളായി അവര്‍ പ്രേക്ഷകരുടെ(പുരുഷപ്രേക്ഷകരുടെ)സ്വപ്‌നങ്ങളെയും കാമനകളേയും ത്രസിപ്പിച്ചുകൊണ്ടേയിരുന്നു.ഇത്തരം നടികൾ,കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പല സിനിമകളും സാമ്പത്തികമായി വൻനേട്ടം കൊയ്തു.കേരളത്തിലെ യാഥാസ്ഥിതികമായ കുടുംബസങ്കല്‍പ്പങ്ങൾ തകര്‍ത്തതിലും സ്ത്രീയെ കച്ചവടവത്കരിക്കുന്നതിലും ഈ ചിത്രങ്ങള്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്..സ്ത്രീയെന്നാൽ സമൂഹത്തിന്റെ കാമപൂരണങ്ങളുടെ ആസക്തി കലർന്ന രൂപകമായിരുന്നു എന്നതാണ് ഇത്തരം സിനിമകളിൽ മിക്കതും പറഞ്ഞു വച്ചത്.ഇത്തരം വേഷങ്ങൾ ചെയ്യുന്ന അഭിനേത്രികളെ കേവലം ഐറ്റം നമ്പർ താരങ്ങളായി മാത്രം അടയാളപ്പെടുത്തുന്ന നവസിനിമാകാലഘട്ടത്തിൽ ബി-ഗ്രേഡ് സിനിമകളിലെ അഭിനേതാക്കൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്

മലയാളസിനിമയിൽ ആദ്യമായി ഒരു സിനിമക്ക് ?️ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് എം.കൃഷ്ണൻ നായർ സംവിധാനം ചെയ്‌ത #കല്യാണരാത്രിയിൽ എന്ന സിനിമക്കാണ്.അമിതമായ രതിരംഗങ്ങൾ കൊണ്ടായിരുന്നില്ല അത്,മറിച്ച് ഹൊറർ രംഗങ്ങളാൽ സമ്പന്നമായത് കൊണ്ടായിരുന്നു അന്ന് ആ സിനിമക്ക് ?️ സർട്ടിഫിക്കറ്റ് ലഭിച്ചത്.അക്കാലത്ത് പുറത്തിറങ്ങിയിരുന്ന വടക്കൻ പാട്ട് പ്രമേയമാകുന്ന ചിത്രങ്ങളിലും ശരീരപ്രദർശനത്തിന്റെ ധാരാളിത്തം ഉണ്ടായിരുന്നു

70കളിലും 80കളിലും ഭരതൻ,പി.ചന്ദ്രകുമാർ ഐ.വി.ശശി, ക്രോസ്ബെൽറ്റ് മണി,കെ.എസ്.ഗോപാലകൃഷ്ണൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖ സംവിധായകരെല്ലാം രതിയെ വ്യത്യസ്തഭാവത്തിൽ മലയാള സിനിമയിൽ ആവിഷ്കരിച്ചു.ഒരുകാലത്ത് മലയാള സിനിമയിലെ പരമ്പരാഗത വിജയഫോർമുലയുടെ ഭാഗമായിരുന്നു കാബറേ ഡാൻസ്,ബലാത്സംഗം,കിടപ്പറ രംഗങ്ങൾ തുടങ്ങിയവയെല്ലാം.പലപ്പോഴും സിൽക്ക് സ്മിത,ഡിസ്കോ ശാന്തി,അനുരാധ,മാധുരി,ജ്യോതിലക്ഷ്മി,കുയിലി തുടങ്ങിയ നടികൾ ഇത്തരം സീനുകളിലേക്ക് മാത്രമായി നിയോഗിക്കപ്പെട്ടിരുന്നു.ജയഭാരതിയേയും ഉണ്ണിമേരിയേയും വിജയശ്രീയേയും പോലുള്ള അഭിനേത്രികൾ ക്യാരക്ടർ റോളുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ശരീരപ്രദർശനം നടത്തുന്ന രംഗങ്ങളിലും യഥേഷ്ടം അഭിനയിച്ചിരുന്നു.ഇതിനോടൊപ്പം ആ കാലഘട്ടങ്ങളിൽ പുറത്തിറങ്ങിയ #അവളുടെ_രാവുകൾ,#ഈറ്റ,#ഇണ,#തകര #രതിനിർവേദം തുടങ്ങിയ രതിപ്രധാനമായ ചിത്രങ്ങൾ മലയാളിയുടെ കാമാസക്തിയെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന സിനിമകളായി മാറി

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി സെക്സ് ഒരു പ്രധാന പ്രമേയമായി വരികയും അത് ചരിത്രമാകുകയും ചെയ്തത് 1988ൽ അഭിലാഷ നായികയായ #ആദ്യപാപം എന്ന ചിത്രത്തോടെയാണ്.പരിപൂർണ്ണ നഗ്നയായി വനാന്തരങ്ങളിൽ ഓടിനടക്കുന്ന അഭിലാഷയുടെ സമൃദ്ധമായ ചിത്രം ഇന്നും അന്നത്തെ യുവാക്കളുടെ ഓർമ്മകളെ ഉത്തേജിപ്പിക്കുന്നുണ്ട്.ഹിന്ദി നടി ജൂഹി ചൗള നായികയാകാനിരുന്ന ആ സിനിമ സാമ്പത്തികമായി വൻ വിജയം കൈവരിച്ചതോടെ അത്തരം സിനിമകളുടെ കുത്തൊഴുക്കായിരുന്നു പിന്നീട് മലയാളസിനിമയിൽ കണ്ടത്.

NB:-: മുൻനിരയിൽ വലത്തോട്ട്-സിൽക്ക് സ്മിത,അനുരാധ,അഭിലാഷ
2nd-ഡിസ്കോ ശാന്തി,ജയമാലിനി,റാണി പദ്മിനി

അഭിലാഷയെ മുൻനിർത്തി നിരവധി സോഫ്റ്റ് പോൺ ചിത്രങ്ങൾ മലയാളത്തിൽ പിൽക്കാലത്ത് വന്നു.മധുവടക്കമുള്ള സീനിയർ നടന്മാരെ വച്ച് കുടുംബചിത്രങ്ങൾ ഒരുക്കിയ പ്രശസ്തസംവിധായകൻ പി.ചന്ദ്രകുമാറാണ് അഭിലാഷയെ ഇത്തരം സിനിമകളുടെ ബ്രാൻഡ് അംബാസിഡറാക്കി മാറ്റുന്നതിൽ ചുക്കാൻ പിടിച്ചത്.അഭിലാഷയെ നായികയാക്കി കല്പനാ ഹൗസ്,രതിഭാവം തുടങ്ങി ആറോളം ചിത്രങ്ങൾ ചന്ദ്രകുമാർ സംവിധാനം ചെയ്തിട്ടുണ്ട്.ഭൂരിഭാഗം ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ വിജയം കൈവരിച്ചു.ചന്ദ്രകുമാറിന്റെ അനുജനും പിൽക്കാലത്ത് കമൽ അടക്കമുള്ള സംവിധായകരുടെ സ്ഥിരം ഛായാഗ്രഹകനുമായ പി.സുകുമാർ ആയിരുന്നു ഇത്തരം ശ്രേണിയിൽ പെട്ട ചില സിനിമകളിലെ നായകനായി അഭിനയിച്ചത്.ആദ്യപാപം തീർത്ത തരംഗം കെട്ടടങ്ങും മുൻപേ അതേ ജനുസ്സിൽ പെട്ട #ലയനം എന്ന ചിത്രം പുറത്തിറങ്ങുകയും വലിയ തോതിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.#ഒന്നിന്പുറകെമറ്റൊന്ന് എന്ന തന്റെ ആദ്യചിത്രം ശ്രദ്ധിക്കപ്പെടാതെ പോയ സംവിധായകൻ #തുളസീദാസിന് വമ്പൻ മൈലേജ് നൽകിയ സിനിമയായിരുന്നു #ലയനം.തെന്നിന്ത്യൻ Softporn സിനിമകളിലെ നാഴികക്കല്ലായി മാറിയ ലയനം 1989 ലാണ് പുറത്തിറങ്ങിയത്.നേരത്തേ സൂചിപ്പിച്ചത് പോലെ അഡള്‍ട്സ് ഓണ്‍ലി വിഭാഗത്തിൽ ചാപ്പകുത്തി വന്ന ഈ സിനിമ,ഇത്തരം ചിത്രങ്ങളുടെ സാമ്പ്രദായികമായ കഥ തന്നെയാണ് പിന്തുടർന്നത്.മുതിര്‍ന്ന സ്ത്രീയും,അവരെക്കാൾ പ്രായക്കുറവുള്ള യുവാവും തമ്മിലുള്ള രതിയധിഷ്ഠിതമായ പ്രണയം.ഇങ്ങനെയൊരു വിഷയം ചലച്ചിത്രമാക്കാന്‍ തീരുമാനിച്ചപ്പോള്‍ നായികയായി സില്‍ക്ക് സ്മിതയല്ലാതെ മറ്റൊരു നടിയെ ചിന്തിക്കുക പോലും സംവിധായകനെ സംബന്ധിച്ചിടത്തോളം അസാധ്യമായിരുന്നു.ഒറ്റയ്ക്ക് താമസിക്കുന്ന ഭർതൃമതിയായ യുവതിയുടെ വീട്ടിൽ അഭയം തേടി വരുന്ന അനാഥനായ ചെറുപ്പക്കാരൻ അവളുമായി മാനസികമായി അടുക്കുകയും തുടർന്ന് അവർക്കിടയിൽ ഉടലെടുക്കുന്ന പ്രണയവും,രതിയും,ഒടുവിൽ അവരുടെ ബന്ധം ദുരന്തപര്യവസായിയായി കലാശിക്കുന്നതുമായിരുന്നു ലയനത്തിന്റെ പ്രമേയം.നടി ഉർവശിയുടെ അനുജൻ പ്രിൻസ്(നന്ദു)ആയിരുന്നു ചിത്രത്തിലെ കൗമാരക്കാരനെ അവതരിപ്പിച്ചത്.സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രം നിർമിച്ചത് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി.ചൗധരിയാണ്.സംഗീതം ജെറി അമല്‍ദേവും,ഛായാഗ്രാഹകന്‍ ബെന്നി ദയാളനുമായിരുന്നു.ചിത്രം തീയേറ്ററുകളില്‍ തരംഗമായി മാറി.ചിത്രം കാണാൻ ചെറുപ്പക്കാരുടെ കുത്തൊഴുക്കാണ് പ്രദര്‍ശനശാലകളിലേക്കുണ്ടായത്.തമിഴ്, കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റിയും,പുനര്‍നിര്‍മ്മിച്ചുമെത്തി.ഹിന്ദിയിൽ രേഷ്മ കി ജവാനി എന്നപേരിലായിരുന്നു സിനിമ പ്രദർശനത്തിന് എത്തിയത്.ഹിന്ദിയിൽ ചിത്രത്തിന്റെ Uncensored Copy വ്യാപകമായി പ്രചരിച്ചത് ഒരു കാലത്ത് മലയാളസിനിമയെന്നാൽ ബി-ഗ്രേഡ് സിനിമയാണെന്ന ഉത്തരേന്ത്യൻ പൊതുസങ്കൽപ്പത്തെ ഊട്ടിയുറപ്പിക്കാൻ കാരണമായി.സില്‍ക്ക് സ്മിതയുടെ വമ്പൻ താരമൂല്യവും കഥയ്ക്കനുയോജ്യമായ ദൃശ്യപരിചരണവും,ചെറുപ്പക്കാരെ കയ്യിലെടുക്കുന്ന സന്ദര്‍ഭങ്ങളുമൊക്കെ ചിത്രത്തിന് വലിയ തോതിൽ സഹായകമായി.ആദിപാപത്തിലൂടെ തരംഗം തീർത്ത അഭിലാഷയുടെ സാന്നിധ്യവും ചിത്രത്തിന് ഗുണമായി.ദേവിശ്രീ,ബോബി കൊട്ടാരക്കര,വി.കെ.ശ്രീരാമന്‍ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങള്‍.നൂറ് ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച് ചിത്രം വലിയ കളക്ഷനുണ്ടാക്കി.ഈ സിനിമ സമ്മാനിച്ച മറ്റൊരു ദൃഷ്ടാന്തമെന്തെന്നാൽ ചിത്രത്തിൽ അഭിനയിച്ച നായകനും നായികയും ആത്മഹത്യയിൽ അഭയം പ്രാപിച്ചുവെന്ന യാദൃച്ഛികതയാണ്.A Rated സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ കടുത്ത വിഷാദരോഗിയായി തീർന്ന നന്ദു മയക്കുമരുന്നിന് അടിമയായതായും വാർത്തകളുണ്ടായിരുന്നു.എന്നാൽ പ്രണയനൈരാശ്യമാണ് ജീവനൊടുക്കാൻ കാരണമെന്ന് വാർത്തയും അന്ന് സജീവമായിരുന്നു.ചിത്രം പുറത്തിറങ്ങി അധികം കാലം കഴിയുന്നതിന് മുൻപേ നന്ദു ജീവൻ വെടിഞ്ഞു.7 വർഷത്തിന് ശേഷം സിൽക്ക് സ്മിതയും നന്ദുവിന്റെ പാത പിന്തുടർന്ന് ആത്മഹത്യയിൽ അഭയം പ്രാപിച്ചു.

(തുടരും)