ബലാത്സംഗം ചെയ്ത ശേഷം തീവെച്ചു; യുവതി വിടാതെ കൈയില്‍ മുറുകെ പിടിച്ചു; പൊള്ളലേറ്റ് യുവാവ് മരിച്ചു

ബലാത്സംഗം ചെയ്ത ശേഷം തീവെച്ചു; യുവതി വിടാതെ കൈയില്‍ മുറുകെ പിടിച്ചു; പൊള്ളലേറ്റ് യുവാവ് മരിച്ചു
ablaze

മാൾഡ: യുവതിയെ ബലാത്സംഗം ചെയ്ത ശേഷം തീവെച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ്  അതേ തീയില്‍ വീണ് പൊള്ളലേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലാണ് സംഭവം നടന്നത്. തീപടരുന്നതിനിടെ യുവതി വിടാതെ പിടിച്ചതോടെ രക്ഷപ്പെടാന്‍ കഴിയാതെ ഇയാള്‍ അഗ്നിക്കിരയാകുകയായിരുന്നു.  മുഖത്തും കൈയിലും പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭർത്താവ് മരിച്ച ശേഷം രണ്ടുപെൺമക്കളുമൊന്നിച്ച് തനിച്ച് കഴിയുകയായിരുന്ന യുവതിയെ മുപ്പത്തിയഞ്ചുകാരനായ ഈ യുവാവ്  നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് യുവതി  ബലാത്സംഗത്തിനിരയായത്. വീട്ടിൽ ആളില്ലാത്ത തക്കം നോക്കി അതിക്രമിച്ചു കയറി ഇയാൾ വിധവയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.  പീഡിപ്പിച്ചതിനു ശേഷം യുവതിയെ തീവെച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. തീ ആളിക്കത്തിയതോടെ യുവതി ഇയാളുടെ കൈയില്‍ കടന്നുപിടിച്ചു. അതോടെ യുവാവിന്റെ വസ്ത്രത്തിലും തീ പടര്‍ന്നു. സമീപവാസികള്‍ വീട്ടിനകത്ത് നിന്ന് പുകയും ദുര്‍ഗന്ധവും പുറത്തേക്ക് വമിച്ചതോടെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.

ഇരുവരെയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായ് മാല്‍ഡ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാല്‍ യുവാവ് ചൊവ്വാഴ്ച രാവിലെ മരിച്ചു. പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. യുവാവിന്റെ വീട്ടില്‍നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് സ്ത്രീയുടെ വീട്. ഇയാള്‍ ഇത്രദൂരം സഞ്ചരിച്ചെത്തിയത് എന്തിനാണെന്നു പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു. ഇയാള്‍ സ്ഥിരമായി ഇവിടെ വരാറുണ്ടായിരുന്നുവെന്നു സമീപവാ

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്