
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂര്‍ വിസ്മയങ്ങളുടെ കാര്യത്തിലും മലേഷ്യയുടെ തലസ്ഥാനമാണ്. ട്വിന്‍ ടവര്‍, ചൈനീസ് സീ ഫുട് റസ്റ്റോറന്‍റുകളുടെ വിശാല ലോകമൊരുക്കി ജലന്‍ അലോര്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്, ലോകത്തിലെ ഏറ്റവും വലിയ പക്ഷികളുടെ പാര്‍ക്ക് എന്ന് അവകാശപ്പെടാവുന്ന ക്വാലാലംപൂര്‍ ബേഡ് പാര്‍ക്ക്,സണ്‍വേ ലഗൂണ്‍ തീം പാര്‍ക്ക്, 1897 ല്‍ പണികഴിപ്പിച്ച സുല്‍ത്താല്‍ അബ്ദുള്‍ സമദ് ബിള്‍ഡിംഗ് അങ്ങനെ ദൃശ്യഭംഗിയുടെ മകുടോദാഹരണങ്ങളായ ഈ കാഴ്ചകള്‍ ക്വാലാലംപൂരിനെ വിദേശികളുടെ സ്വര്‍ഗ്ഗമാക്കി മാറ്റുന്നു. ഇതാ ക്വാലാലംപൂരില്‍ ഒരിക്കലും മിസ് ചെയ്തു കൂടാത്ത 10 സ്ഥലങ്ങള്‍.