ഭാവനയുടെ വിവാഹം അടുത്താഴ്ച

മലയാള, തമിഴ് സിനിമാ താരം ഭാവന വിവാഹിതയാകുന്നു. കന്നഡ സിനിമാ നിര്‍മാതാവായ നവിന്‍ ആണ് ഭാവനയുടെ കഴുത്തില്‍ മിന്നു കെട്ടുക. ഡിസംബര്‍ 22 വെള്ളിയാഴ്ച തൃശൂരില്‍ വെച്ചാണ് ഭാവന-നവിന്‍ ജോഡികളുടെ വിവാഹം. വിവാഹം ലളിതമായ ചടങ്ങുകളോടുകൂടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഭാവനയുടെ വിവാഹം അടുത്താഴ്ച
bhavana-engagement-compressed

മലയാള, തമിഴ് സിനിമാ താരം ഭാവന വിവാഹിതയാകുന്നു. കന്നഡ സിനിമാ നിര്‍മാതാവായ നവിന്‍ ആണ് ഭാവനയുടെ കഴുത്തില്‍ മിന്നു കെട്ടുക. ഡിസംബര്‍ 22 വെള്ളിയാഴ്ച തൃശൂരില്‍ വെച്ചാണ് ഭാവന-നവിന്‍ ജോഡികളുടെ വിവാഹം. വിവാഹം ലളിതമായ ചടങ്ങുകളോടുകൂടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇരുവരുടേയും വിവാഹ നിശ്ചയത്തിന്റെ വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. വിവാഹ നിശ്ചയം അടുത്ത ബന്ധുക്കളേയും സുഹൃത്തുകളേയും മാത്രമാണ് അറിയിച്ചിരുന്നത്.വിവാഹം ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് വിവാഹം 22ന് നടക്കുമെന്ന തരത്തില്‍ ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.ഭാവന നായികയായ കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാവായിരുന്നു നവീന്‍. ഈ ബന്ധമാണ് പിന്നീട് പ്രണയമായതും വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതും.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്