എന്‍റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാനാകും; ചിത്രം പങ്കുവച്ച് ഭാവന

എന്‍റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാനാകും; ചിത്രം പങ്കുവച്ച് ഭാവന
1576317371_bhavana1

മലയാളികളുടെ  എക്കാലത്തെയും  പ്രിയ നായികമാരിലൊരാളാണ് ഭാവന. വിവാഹശേഷം കന്നഡയിലും തെലുങ്കിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പുതിയ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഓഫ് വൈറ്റ് ഗൗൺ ധരിച്ച് കൈയിലൊരു റോസാപ്പൂവും പിടിച്ച് മനോഹരമായി ഇരിക്കുന്ന ഭാവനയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. എന്‍റെ ഹൃദയത്തിന് ചിറകുകളുണ്ട്, എനിക്ക് പറക്കാനാകും എന്ന കുറിപ്പോടെയാണ് ഭാവന ചിത്രം പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/B6CjfLXFJJi/?utm_source=ig_web_copy_link

ശരിക്കും മാലാഖയെപ്പോലുണ്ടെന്ന കമന്‍റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ പരീക്ഷണങ്ങളുമായി ഭാവന എത്താറുണ്ട്. ഇതെല്ലം ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്