ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പ് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ബിഗ് ബോസ് തമിഴ് മൂന്നാം പതിപ്പ് മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു
The-Grand-Ceremony-Of-Bigg-Boss-Tamil-3-1024x503

കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ് തമിഴ് സീസണ്‍ 3 യിലെ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഗ്രൂപ്പിന്റെ തമിഴ് ചാനലായ വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ഷോയില്‍ സംവിധായകനും നടനുമായ ചേരന്‍, നടി ഫാത്തിമാ ബാബു, വനിത വിജയകുമാര്‍ ,സാക്ഷി അഗര്‍വാള്‍ എന്നിങ്ങനെ നിരവധി പേരാണ് പങ്കെടുക്കുന്നത്.

യൂ.എസ്സില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, തമിഴില്‍ കമല്‍ഹാസനും മലയാളത്തില്‍ മോഹന്‍ലാലുമാണ് പരിപാടി അവതരിപ്പിച്ചത്.

വിവിധ മേഖലകളിലുള്ള പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഈ വീടിനെയാണ് ബിഗ് ബോസിന്റെ വീട് എന്ന് പറയുന്നത്. ഈ വീട്ടില്‍ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു.

മധുമിത- നടി, ശരവണന്‍- നടന്‍ (പരുത്തിവീരന്‍), മോഹന്‍ വൈദ്യ- സംഗീത സംവിധായകന്‍, സാന്റി- കൊറിയോഗ്രാഫര്‍, സാക്ഷി അഗര്‍വാള്‍- നടി, അഭിരാമി വെങ്കിടാചലം- നടി (നേര്‍കൊണ്ട പാര്‍വൈ), ലോസിയ- ശ്രീലങ്കന്‍ മാധ്യമ പ്രവര്‍ത്തക, കവിന്‍- സീരിയന്‍ താരം, ഷെറിന്‍-നടി, ദര്‍ഷാന്‍- ശ്രീലങ്കന്‍ മോഡല്‍
മുരുഗര്‍ റോവ- മലേഷ്യന്‍ നടന്‍, ഗായകന്‍, രേഷ്മ- അവതാരക എന്നിവരാണ് ബിഗ് ബോസ് തമിഴ് സീസണ്‍ 3 യിലെ  മറ്റു മത്സരാര്‍ത്ഥികൾ.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം