പ്രധാനമന്ത്രി പങ്കെടുക്കുന്ന സങ്കല്‍പ് റാലിക്ക് വാട്‍സാപ്പ് വഴി ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

പ്രധാനമന്ത്രി പങ്കെടുക്കുന്ന സങ്കല്‍പ് റാലിക്ക് വാട്‍സാപ്പ് വഴി ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
Desktop9

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരിക്കുന്ന സങ്കല്‍പ് യാത്രക്ക് ബോംബ് ഭീഷണി മുഴക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയന്‍ റായ് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു. ഉദയ്ക്കെതിരെ അപവാദ പ്രചരണം പരത്തുക, ഭീഷണി മുഴക്കുക, എന്നിവ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.  വാട്‌സാപ്പ് വഴിയാണ് ഗാന്ധി മൈദാനാത്ത് നടത്താനിരിക്കുന്ന എന്‍ഡിഎയുടെ സങ്കൽപ് യാത്രയില്‍ സ്‌ഫോടനം നടത്തുമെന്ന് ഉദയ് ഭീഷണി മുഴക്കിയത്. മാര്‍ച്ച് 3നാണ് നരേന്ദ്രമോദി പങ്കെടുക്കുന്ന സങ്കല്‍പ് യാത്ര പാട്‌നയില്‍ നടക്കുന്നത്.റാലിയുമായി ബന്ധപ്പെട്ട കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 2013ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതിനുശേഷം മോദി പങ്കെടുത്ത റാലിയില്‍ ബോംബ് സ്‌ഫോടനം നടന്നിരുന്നു.  ആറ് പേരാണ് അന്ന് സ്‌ഫോടനത്തില്‍ മരിച്ചത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ