ഒഡീഷ ട്രെയിൻ അപകടം: കേന്ദ്രത്തിന്റെ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ: റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് ബിനോയ് വിശ്വം

ഒഡീഷ ട്രെയിൻ അപകടം: കേന്ദ്രത്തിന്റെ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ: റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്ന് ബിനോയ് വിശ്വം
binoy-viswam-demands-resignation-of-railway-minister-ashwini-vaishnaw

ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന് പിന്നാലെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിൽ മാത്രമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പാവപ്പെട്ടവർ യാത്ര ചെയ്യുന്ന സാധാരണ ട്രെയിനുകൾ തുടർച്ചയായി അവഗണിക്കപ്പെടുന്നതിന്റെ ഫലമാണ് ഈ അപകടമെന്നും ബിനോയ് വിശ്വം കുറിച്ചു.

‘കേന്ദ്ര സർക്കാരിന്റെ പരിപൂർണ ശ്രദ്ധ ആഡംബര ട്രെയിനുകളിലാണ്. സാധാരണക്കാരുടെ ട്രെയിനുകളും പാളങ്ങളും അവഗണിക്കപ്പെടുകയാണ്. ഒഡീഷയിലെ ട്രെയിൻ അപകടവും അവിടെ സംഭവിച്ച മരണങ്ങളും അതിന്റെ ഫലമാണ്. റെയിൽവേ മന്ത്രി രാജിവയ്ക്കണം’ – ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ ട്വീറ്റ്.

ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 280 പേർ മരണപ്പെട്ടു. ആയിരത്തിലേറെ പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് പോകുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസാണ് പാളം തെറ്റി മറിഞ്ഞത്.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്