കെയ്റോ: ഈജിപ്തിലെ പിരമിഡുകള്‍ക്ക് സമീപമുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റോഡിന് സമീപം സ്ഥാപിച്ചിരുന്ന സ്ഫോടകവസ്തു ബസ് കടന്നുപോയപ്പോള്‍ പൊട്ടിത്തെറിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. വിയറ്റ്നാം സ്വദേശികളായ മൂന്ന് വിനോദസഞ്ചാരികളും ഈജിപ്ത് സ്വദേശിയായ ടൂര്‍ ഗൈഡുമാണ് മരിച്ചത്. രണ്ടുപേരുടെ നിലഗുരുതരമാണ്. വിയറ്റ്നാം സ്വദേശികളായ വിനോദസഞ്ചാരികളുമായി പോയ ടൂറിസ്റ്റ് ബസിലാണ് പൊട്ടിത്തെറിയുണ്ടായത്. പ്രാദേശികസമയം വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. സുരക്ഷാ ഏജന്‍സികളെ വിവരമറിയിക്കാതെയാണ് ടൂറിസ്റ്റ് ബസ് സ്ഫോടനമുണ്ടായ റോഡിലൂടെ കടന്നുപോയതെന്ന് ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലി പ്രതികരിച്ചു. ഐ.എസ്. അടക്കമുള്ള തീവ്രവാദ സംഘടനകളാണോ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനകളും ഏറ്റെടുത്തിട്ടില്ല.
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി
ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്ക് സുന്ദരി വിക്റ്റോറിയ കജെർതെയിൽവിഗ്. മെക്സിക്കോയിലെ അരേന സിഡിഎംഎക്സിൽ നടന്ന മത്സരത്തിനൊടുവിൽ മുൻ വിശ്വസുന്ദരി മിസ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ് വിക്റ്റോറിയയെ കിരീടം അണിയിച്ചു.
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ട് : പരിഹസിച്ച് സന്ദീപ് വാര്യര്‍
‘ബാലന്’ സിനിമയുടെ കാലത്ത് നിന്ന് വണ്ടി കിട്ടാത്തവര്‍ ഇപ്പോഴും ബിജെപി ഓഫീസില്‍ ഉണ്ടെന്ന് പരിഹസിച്ച് സന്ദീപ് വാര്യര്‍. തന്നെ സ്വീകരിക്കാന്‍ എത്തിയത് ബഹുസ്വരതയുടെ ആള്‍കൂട്ടമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു....
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎൽ വിഭാഗത്തിന്...
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...