ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍; ഈ ഫോട്ടോഗ്രാഫറെ നിങ്ങളറിയും

0

വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കംപ്യൂട്ടറുകളില്‍ നിറഞ്ഞ് നിന്നിരുന്ന ആ ചിത്രം ഓര്‍മ്മയില്ലേ? പച്ച വിരിച്ചു നില്‍ക്കുന്ന കുന്നിന്‍ ചെരുവിലേക്ക്‌ തൊട്ടു നില്‍ക്കുന്ന നീലാകാശത്തിന്റെ ചിത്രം.

ബ്ലിസ് എന്ന ആ ചിത്രം കാണാത്തവരായി ആരുമുണ്ടാകില്ല. വിന്‍ഡോസിന്റെ മുഖമായിരുന്ന ഈ ചിത്രം എടുത്ത ഫോട്ടോഗ്രാഫറെ നിങ്ങള്‍ അറിയാന്‍ വഴിയില്ല. ചക് ഓറിയര്‍ എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫറാണ് ബ്ലിസിനെ ക്യാമറയില്‍ പകര്‍ത്തിയത്.

21 വര്‍ഷം മുന്‍പാണ് ഓറിയര്‍ ഈ ചിത്രം എടുക്കുന്നത്. രണ്ട് ക്യാമറകളുമായി യാത്രചെയ്യുന്നതിനിടെ സൊനാമ ഹൈവേയുടെ എതിര്‍വശത്തെവിടെയോ വെച്ചാണ് ലോക ചിത്രത്തെ ക്യാമറയിലാക്കിയത്. ഇന്ന് അദ്ദേഹത്തിന് 76 വയസായി. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രശസ്തിയുടെ ഓരോ നിമിഷങ്ങളും താന്‍ ആസ്വദിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.ഇന്നും അദ്ദേഹം ഫോട്ടോയ്ക്ക് പിന്നാലെയുള്ള ഓട്ടം തുടരുകയാണ്. ന്യൂ ഏയ്ഞ്ചല്‍ ഓഫ് അമേരിക്ക എന്ന് പേരുള്ള പ്രൊജക്റ്റിനായി മനോഹരങ്ങളായ വാള്‍പേപ്പറുകള്‍ എടുക്കുന്ന തിരക്കിലാണ് ഓറിയര്‍. സ്മാര്‍ട്ട്‌ഫോണുകളുടെ വാള്‍പേപ്പറിനെ മനോഹരമാക്കാനുള്ള ഓറിയറിന്റെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം.