ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ നോക്കി; എട്ടിന്റെ പണി തിരിച്ച് കൊടുത്ത് നീരാളി; വീഡിയോ

ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ നോക്കി;  എട്ടിന്റെ പണി തിരിച്ച്  കൊടുത്ത്  നീരാളി; വീഡിയോ
liveoctopus_youtube

ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ നോക്കിയ യുവതിക്ക് എട്ടിന്റെ പണി തിരിച്ച്  കൊടുത്ത്  നീരാളി. ലൈവിനിടെ അക്കിടി പറ്റുന്ന ഒട്ടനവധി വിഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. ഈ വിഡിയോയിൽ  യുവതിക്ക് പറ്റിയ അക്കിടിപറ്റി  ലൈവ് കയ്യിൽ നിന്നും പോയി.ചൈനീസ് വ്‌ളോഗറായ യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോ.

ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെക്കന്‍ഡുകള്‍ കൊണ്ട് സീന്‍ ആകെ മാറിമറിഞ്ഞു. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം ഇറുക്കാന്‍ തുടങ്ങി. ഒടുവിൽ കരഞ്ഞു പാടുപെട്ടാണ്  നീരാളി പിടുത്തത്തിൽ നിന്നും യുവതി രക്ഷപെട്ടത്. അത്രയും ശക്തിയോടെയായിരുന്നു നീരാളി യുവതിയുടെ മുഖത്ത് ഇറുക്കിപ്പിടിച്ചിരുന്നത്.

യുവതി വേദന സഹിക്കാനാവാതെ നിലവിളിക്കുന്നത് വിഡിയോയിൽ തെളിഞ്ഞ് കാണാം.മുഖത്ത് അവിടവിടെയായി മുറിഞ്ഞ് ചോര പൊടിയുന്നതും വീഡിയോയില്‍ കാണാം. പുറത്തുവന്ന് ഒരുദിവസത്തിനുള്ളില്‍ തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്, നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു