വീണ്ടും ബ്ലഡ്‌ മൂണ്‍ വരുന്നു

ഈ വര്‍ഷമാദ്യം ഉണ്ടായ ബ്ലഡ് മൂണ്‍ ശേഷം ലോകം ഒരിക്കല്‍ കൂടി അത്യപൂര്‍വമായ ബ്ലഡ് മൂണിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. നേരത്തെ ബ്ലഡ് മൂണിനൊപ്പം സൂപ്പര്‍ മൂണും കൂടിയ ദൃശ്യമായിരുന്നു. എന്നാല്‍ ഇത് സൂപ്പര്‍ മൂണ്‍ മാത്രമാണ് ദൃശ്യമാകുക. ജൂലായിലാണ് ബ്ലഡ് മൂണ്‍ ദൃശ്യമാകുക.

വീണ്ടും ബ്ലഡ്‌ മൂണ്‍ വരുന്നു
moon

ഈ വര്‍ഷമാദ്യം ഉണ്ടായ ബ്ലഡ് മൂണ്‍ ശേഷം ലോകം ഒരിക്കല്‍ കൂടി അത്യപൂര്‍വമായ ബ്ലഡ് മൂണിന് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. നേരത്തെ ബ്ലഡ് മൂണിനൊപ്പം സൂപ്പര്‍ മൂണും കൂടിയ ദൃശ്യമായിരുന്നു. എന്നാല്‍ ഇത് സൂപ്പര്‍ മൂണ്‍ മാത്രമാണ് ദൃശ്യമാകുക. ജൂലായിലാണ് ബ്ലഡ് മൂണ്‍ ദൃശ്യമാകുക.

ആകാശത്തെ അദ്ഭുത കാഴ്ച്ചയ്ക്ക് ഇത്തവണ ദൈര്‍ഘ്യമേറും. കഴിഞ്ഞ തവണത്തെ അത്യപൂര്‍വ ദൃശ്യം കാണാതിരുന്നവര്‍ക്ക് വീണ്ടും ബ്ലഡ് മൂണ്‍ ദര്‍ശിക്കാനുള്ള അവസരം കൂടിയാണ് ഇത്. ജൂലൈയിലെ ബ്ലഡ് മൂണ്‍ 2001 മുതല്‍ 2100 വരെയുള്ളതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതാവുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരുമണിക്കൂറും 43 മിനുട്ടുമായിരിക്കും ഇതിന്റെ ദൈര്‍ഘ്യം.

ജനുവരി 31ന് കണ്ട സൂപ്പര്‍ ബ്ലഡ് മൂണിനേക്കാളും 40 മിനുട്ട് ദൈര്‍ഘ്യ കൂടുതല്‍ ഇതിനുണ്ടാകും. ഇന്ത്യയില്‍ എപ്പോഴാണ് ബ്ലഡ് മൂണ്‍ ദൃശ്യമാകുക എന്ന് വ്യക്തമല്ല. 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതാകും ബ്ലഡ് മൂണെന്ന് ഉറപ്പാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ വരുംദിവസങ്ങളിലായിട്ട് പുറത്തുവരുമെന്നാണ് സൂചന.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ