“#ബ്ലൂ ഫോര്‍ സുഡാന്‍” സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു...

“#ബ്ലൂ ഫോര്‍ സുഡാന്‍” സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു...
img_5648.jpg

വടക്കേ ആഫ്രിക്കന്‍ രാഷ്ട്രമായ സുഡാനില്‍, ജനാധിപത്യസംവിധാനം നടപ്പിലാക്കാനായി നടക്കുന്ന രക്തരൂക്ഷിതസമരങ്ങള്‍  അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി തുടങ്ങിയ  “#ബ്ലൂ ഫോര്‍ സുഡാന്‍കാമ്പയിന്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഒട്ടനവധി ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളും പ്രശസ്തരായ ലോകസിനിമാതാരങ്ങളും വ്യവസാപ്രമുഖരും  ഒരു പ്രത്യേകതരം നീലനിറം തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ചേര്‍ത്ത്  ഉദ്യമത്തില്‍ പങ്കാളികളാവുകയാണ്.

1989 ുതല്‍ കഴിഞ്ഞ വര്‍ഷംവരെ ഒമര്‍ അല്‍-ബഷീര്‍ ന്‍റെ കീഴില്‍ രാഷ്ട്രപതിഭരണത്തില്‍ ആയിരുന്നു സുഡാന്‍. സാധാരണക്കാരെ കഷ്ട്ടത്തി ലാക്കുന്ന ഒട്ടനവധി നിര്‍ബന്ധിതനിയമങ്ങള്‍ നടപ്പിലാക്കിയ അദ്ദേഹത്തിനെതിരെ ജനരോഷം ശക്തമായിരുന്നു. ഇതിന്റെ ഫലമെന്നോണം, രാഷ്ട്രപതിഭരണം അവസാനിപ്പിക്കുകയും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മിലിട്ടറി കൗണ്‍സില്‍ ഭരണം ഏറ്റെടുക്കുകയും ചെയ്തു. 

എന്നാല്‍ സൈന്യഭരണവും ഏറെ വ്യത്യസ്തമായിരുന്നില്ല. ജനാധിപത്യം വേണമെന്ന ആവശ്യവുമായി ജനങ്ങള്‍ സമാധാനപരമായി നടത്തിയ ഒട്ടേറെ സമരങ്ങള്‍ സൈന്യം ദയാദാക്ഷിണ്യമില്ലാതെ അടിച്ചൊതുക്കി. ഇതിനായി പ്രത്യേക ദ്രുതകര്‍മസേനയെ വരെ സൈന്യം സജ്ജമാക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍മാസം ആദ്യവാരത്തില്‍ ഖര്‍തൂം നഗരത്തില്‍ നടന്ന പൊതുജനസമരത്തിന് നേരെ സൈന്യം നിറയൊ ഴിച്ചതില്‍ ഏകദേശം 120 ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിച്ചു. സംഭവത്തെ ലോകരാഷ്ട്രങ്ങള്‍ വളരെ കടുത്ത ഭാഷയില്‍ അപലപിക്കുകയുണ്ടായി.

ജൂണ്‍ വെടിവെപ്പില്‍ മരണപ്പെട്ട ഇരുപത്താറുകാരനായ മുഹമ്മദ്ഹാഷിമിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ്#ബ്ലൂ ഫോര്‍ സുഡാന്‍കാമ്പയിനിന് തുടക്കമിട്ടത്. ദുഃഖസൂചകമായി ഹാഷിമിന്‍റെ ഇഷ്ടനിറമായ പ്രത്യേകതരം നീല അവര്‍  തങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയില്‍ ചേര്‍ത്തു. എന്നാല്‍, ഇത് വളരെ പെട്ടെന്ന്തന്നെ മറ്റുള്ളവരും ഏറ്റെടുത്തു. സുഡാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്#ബ്ലൂ ഫോര്‍ സുഡാന്‍ഒരു തരംഗമായി മുന്നേറുകയാണ്.      

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു