ഇതാണ് റിയല്‍ ലൈഫ് ട്രാന്‍സ്ഫോര്‍മര്‍ .ഹോളിവുഡ് ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള റോബോട്ട് കാര്‍ ഒടുവില്‍ യാഥാര്‍ഥ്യമായി. ബിഎംഡബ്ലിയു 3 സീരിസ് കാറിലാണ് വിജയകരമായ പരീക്ഷണ൦ നടന്നത്.കാര്‍ ഓടിക്കാന്‍ ഡ്രൈവര്‍ വേണ്ട എന്നതാണ് മറ്റൊരു സവിശേഷത. റിമോട്ടിലൂടെ നിയന്ത്രിക്കാം. ലെട്രോണ്‍സ് എന്നാണ് റൊബോട്ട് കാറുകള്‍ക്ക് കമ്പനി നല്‍കിയിരിക്കുന്ന പേര്.
ടര്‍ക്കിഷ് കമ്പനിയായ ലൈറ്റ് വിഷന്‍ ആണ് ഈ റോബോട്ട് കാറിന്റെ അണിയറയില്‍.കാറിന്റെ അമ്പരിപ്പിക്കുന്ന പ്രോട്ടോടൈപ്പും കമ്പനി പുറത്തുവിട്ടു കഴിഞ്ഞു കമ്പനി .സാധാരണ വാഹനങ്ങളെ പോലെ നിരത്തില്‍ സഞ്ചരിക്കുന്ന കാര്‍ ഒരു ബട്ടണിലൂടെ കൈകളും കാലുകളുമുള്ള ഭീമന്‍ യന്തിരനായി മാറുന്നതാണ് വീഡിയോയില്‍.പക്ഷെ കാറിന്റെ വില സംബന്ധിച്ച് കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. കാര്‍ എന്ന് വിപണിയില്‍ എത്തും എന്നത് സംബന്ധിച്ചും ഇത് വരെ തീരുമാനം ആയിട്ടില്ല.എന്തായാലും ഞെട്ടിക്കുന്ന ആ വീഡിയോ ഒന്ന് കണ്ട് നോക്കൂ .