തുടര്‍ച്ചയായ ആകാശദുരന്തങ്ങൾ; അഹമ്മദാബാദിലും പ്രതിക്കൂട്ടില്‍ ബോയിങ്, ഓഹരിവിപണിയിലും കനത്ത തിരിച്ചടി

തുടര്‍ച്ചയായ ആകാശദുരന്തങ്ങൾ; അഹമ്മദാബാദിലും പ്രതിക്കൂട്ടില്‍ ബോയിങ്, ഓഹരിവിപണിയിലും കനത്ത തിരിച്ചടി
866684-air

If it's Boeing, I ain't Going' (ഇത് ബോയിങ് വിമാനമാണോ, എങ്കില്‍ ഞാന്‍ പോകുന്നില്ല). സാമൂഹിക മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ചൊരു പ്രതിഷേധ വാചകമാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ അടുത്തിടെ പ്രചരിച്ചൊരു പ്രതിഷേധ വാചകമാണ് ഇത്. ബോയിങ് വിമാനങ്ങൾ തുടർ ച്ചയായുണ്ടാക്കുന്ന അപകടങ്ങളെ തുടർന്നുണ്ടായ ഭീതിയിൽ നിന്നാണ് ഈ വാചകമുണ്ടായത്. ഒരുകാലത്ത് വിമാനയാത്രകളിലെ വിശ്വസ്തനായിരുന്ന ബോയിങ് കുപ്രസിദ്ധിയാർജ്ജിച്ചത് വളരെ വേഗത്തിലായിരുന്നു. ആകാശത്ത് തുടർച്ചയായ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ബോയിങ്ങിന്റെ വിമാനം തന്നെയാണ് അഹമ്മദാബാദിലും തകർന്നുവീണത്.

വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2018 ഒക്ടോബർ 29-ന് ഇൻഡൊനീഷ്യൻ വിമാന കമ്പനിയായ ലയൺ എയറിന്റെ വിമാനം തകർന്നുവീണതോടെയാണ് ബോയിങ്ങിന്റെ ശനിദശ പ്രത്യക്ഷത്തിൽ തുടങ്ങിയത്. ബോയിങ്ങിന്റെ 737 മാക്സ് 8 വിമാനമായിരുന്നു അന്ന് അപകടത്തിൽ പെട്ടത്. അഹമ്മദാബാദ് ദുരന്തത്തിന് സമാനമായി, ജക്കാർത്ത വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് 13 മിനിറ്റുകൾ ക്ക് ശേഷമാണ് വിമാനം ജാവാ കടലിൽ തകർന്നുവീണത്. ഇന്ത്യക്കാരനായ പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 189 പേരും അപകടത്തിൽ മരിച്ചു. ബോയിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിന് കാരണമായത്.

തൊട്ടുപിന്നാലെ 2019 മാർ ച്ച് 10-ന് വീണ്ടുമൊരു 737 മാക്സ് 8 വിമാനം തകർന്നു. എത്യോപ്യയിലെ അഡിസ് അബാബയിൽ നിന്ന് കെനിയയിലേക്ക് പുറപ്പെട്ട എത്യോപ്യൻ എയർ ലൈൻസിന്റെ ഫ്ളൈറ്റ് 302 (ഇടി302) എന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. പറന്നുയർന്ന് ആറുമിനിറ്റിനകം വിമാനം തകർന്നു. വിമാനത്തിലുണ്ടായിരുന്ന 157 പേരും അപകടത്തിൽ മരിച്ചു. വിമാനത്തിലെ എംസിഎഎസ് സംവിധാനത്തിലുണ്ടായിരുന്ന പിഴവായിരുന്നു രണ്ട് അപകടങ്ങളുടേയും കാരണം. മാന്യുവെറിങ് ക്യാരക്റ്ററിസ്റ്റിക്സ് ഓഗ്മെന്റേഷൻ സിസ്റ്റം എന്നതിന്റെ ചുരുക്കരൂപമാണ് എംസിഎഎസ്. പറന്നുയരുന്ന വിമാനങ്ങളുടെ മുൻ ഭാഗം കുത്തനെ താഴോട്ട് പോകുന്നത് ഒഴിവാക്കാനുള്ള സംവിധാനമാണ് ഇത്.

ഈ രണ്ട് ദുരന്തങ്ങളും ബോയിങ്ങിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായിരുന്നു. രണ്ട് അപകടങ്ങൾക്കും പിന്നാലെ ലോകത്തെ 390-ഓളം ബോയിങ് 737 മാക്സ് വിമാനങ്ങൾ പറക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ട് ഗ്രൗണ്ട് ചെയ്യപ്പെട്ടു. അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും വിമാന കമ്പനികൾക്കും പിഴയായുമെല്ലാം ശതകോടിക്കണക്കിന് ഡോളറാണ് ബോയിങ് അന്ന് നൽ കേണ്ടിവന്നത്. കൂടാതെ പല രാജ്യങ്ങളുടേയും വ്യോമയാന ഏജൻസികൾ അന്നുമുതൽ ബോയിങ് വിമാനങ്ങളെ സംശയത്തോടെ കാണാൻ തുടങ്ങി. ഒടുവിൽ സാങ്കേതിക പിഴവുകൾ പരിഹരിച്ചതിന് ശേഷമാണ് 737 മാക്സ് വിമാനങ്ങൾ പിന്നീട് ആകാശം കണ്ടത്.

കടലിൽ തകർ ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 62 പേരും അപകടത്തിൽ മരിച്ചു. ബോയിങ്ങിന്റെ 735-500 വിമാനമായിരുന്നു ഇത്. ഓട്ടോത്രോട്ടിലിലെ തകരാറ് ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് വിമാനം തകർന്നത്.

ജാപ്പനീസ് വിമാന കമ്പനിയായ ഓൾ നിപ്പോൺ എയർ വെയ്സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ വിൻഡ് ഷീൽ ഡ് തകർന്ന വാർത്ത 2024 ജനുവരിയിലാണ് കേട്ടത്. പറന്നുയർന്ന് 40 മിനുറ്റിന് ശേഷമാണ് ഇത് കണ്ടെത്തിയത്. അതേമാസം തന്നെ യുഎസ്സിലെ ഡെൽറ്റ എയർ ലൈൻസിന്റെ ബോയിങ് 757 വിമാനത്തിന്റെ മുൻ ചക്രം ഊരിത്തെറിച്ചു. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അലാസ്ക എയർ ലൈൻസിന്റെ ബോയിങ് 737 മാക്സ് 9 വിമാനത്തിന്റെ വാതിൽ ആകാശത്തുവെച്ച് തുറന്നതും അതേമാസമാണ്. വലിയ അപകടമാണ് അന്ന് തലനാരിഴയ്ക്ക് ഒഴിവായത്.

2024 മേയ് ഒമ്പതിന് എയർ സെനഗലിന്റെ ബോയിങ് 737-300 വിമാനം റൺ വേയിൽ നിന്ന് തെന്നിമാറി. അതേവർഷം നവംബറിൽ ട്രിഗാന എയറിന്റെ ബോയിങ് 735-500 വിമാനത്തിന്റെ ഒരു എഞ്ചിനില്‍ തീപിടിത്തമുണ്ടായി. ഈ വർഷം മാർച്ച് 13-നാണ് അമേരിക്കൻ എയർ ലൈൻ സിന്റെ ബോയിങ് 737-800 വിമാനത്തിന്റെ എഞ്ചിന് ലാൻഡിങ്ങിന് ശേഷം തീപിടിച്ചത്. എഞ്ചിൻ തെറ്റായി ഘടിപ്പിച്ചതും ഇന്ധനചോർച്ചയുമായിരുന്നു കാരണം.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു