പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; ബോയിംഗ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗില്‍

പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല; ബോയിംഗ് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗില്‍
boeing-jet-jpg_710x400xt

ബോയിംഗിന്‍റെ  വാഷിംഗ്ടണ്‍ ഡിസിയിലെ റെന്‍ടണ്‍ സെന്‍ററിൽ  വിമാനങ്ങൾ  ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിലെ  ഇപ്പഴത്തെ ചൂടൻ ചർച്ച.  ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സ്ഥലമില്ലാത്തതിനെ തുടർന്നാണ്  ബോയിങ്  വിമാനങ്ങൾ ജീവനക്കാരുടെ കാര്‍ പാര്‍ക്കിംഗില്‍ പാർക്ക് ചെയ്തിരിക്കുന്നത്.

അടുത്തിടെയുണ്ടായ 350 പേരു‍ടെ മരണത്തിന് ഇടയാക്കിയ രണ്ട് അപകടങ്ങളിൽ  പെട്ട് പാടെ തകർന്ന ബോയിങ്   ബോയിംഗ് കമ്പനിയുടെ നൂറ് കണക്കിന് വിമാനങ്ങളാണ് വാഷിംഗ്ടണ്‍ ഡിസിയിലെ റെന്‍ടണ്‍ സെന്‍ററിലുള്ളത്. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ബോയിംഗ് 737 മാക്സ് 8 വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിച്ചു. തിരിച്ചെത്തിയ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല ടെന്‍ടണ്‍ സെന്‍ററില്‍.

https://www.instagram.com/p/By_3tT4gBn4/?utm_source=ig_web_copy_link

ബ്ലൂംബര്‍ഗിന്‍റെ കണക്കുകള്‍ പ്രകാരം 500 ഓളം ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് പറക്കല്‍ നിര്‍ത്തി വച്ചത്. അതില്‍ 100 ഓളം വിമാനങ്ങള്‍ റെന്‍ടണിലാണ് ഉള്ളത്. പറക്കാത്തിടത്തോളം, മാസം 1,38,296 രൂപയാണ് ഒരു വിമാനത്തിന്‍റെ  പരിപാലനച്ചെലവ്. ഇതിന് പുറമെ 9000കോടി രൂപയാണ് ബോയിംഗിന് വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിച്ചതോടെ നഷ്ടമായത്.

2018 ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ വച്ച് ലയണ്‍ എയറിന്‍റയും 2019 മാര്‍ച്ചില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്‍റെയും ബോയിംഗ് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഇന്തോനേഷ്യയിലുണ്ടായ അപകടത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിമാനത്തിന്‍റെ ഓട്ടോമേഷന്‍ സംവിധാനത്തില്‍ തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി