ബോയ്‌സി മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് നവാവത്സര ആഘോഷങ്ങൾ വർണാഭമായി.
ബോയ്‌സി : വർഷം തോറും നടത്തിവരാറുള്ള ക്രിസ്തുമസ് - പുതുവർഷം ആഘോഷം ഇത്തവണ ബോയ്‌സി മലയാളി കൂട്ടായ്മ കൊളംബിയ റെക്രീയേഷൻ സെന്ററിൽ വെച്ച് ജനുവരി 7ന് നടത്തപെട്ടു.
വര്‍ണശബളമായ ആഘോഷരാവിന് മിഴിവേകാൻ ഗാനങ്ങളും നൃത്തങ്ങളും വിവിധ മ്യൂസിക് ഇൻസ്‌ട്രുമെൻറ്സ് ഉപയോഗിചുള്ള സോളോ പെർഫോമൻസകളുമായി അംഗങ്ങൾ അണിചേർന്നു.
ഒട്ടേറെ മലയാളികൾ പങ്കെടുത്ത ഈ ആഘോഷം തനത് കേരള ശൈലിയിൽ ഉള്ള വിവിധ ആഹാര വിഭവങ്ങൾ കൊണ്ട് സമൃദ്ധമാക്കി
മഞ്ജു, ടോം, ബിനി, ഷീബ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ബോയ്‌സി മലയാളി കൂട്ടായ്മയുടെ പേരിൽ ടോം ജോൺ നന്ദി അറിയിച്ചു.