ഉസൈന്‍ ബോള്‍ട്ട് കായികലോകത്തെ വേഗരാജാവ്‌; അതിനപ്പുറം ബോള്‍ട്ടിനെ കുറിച്ചു അറിയാത്ത ചില രഹസ്യങ്ങള്‍

0

ഉസൈന്‍ ബോള്‍ട്ട്, കായികലോകത്ത് തങ്കലിപികളില്‍ എഴുതിവെച്ച പേരാണത്. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള ഓട്ടം അതാണ്‌  ബോള്‍ട്ട് എന്ന വേഗമനുഷ്യനെ ലോകത്തിനു ലഭിക്കാന്‍ ഇടയായ നിമിത്തം.ബോള്‍ട്ട് എന്ന വേഗക്കാരനെ മാത്രമേ ലോകമറിയൂ. എന്നാല്‍ കഷ്ടപാടുകളുടെ ഒരു കടല്‍ നീന്തിക്കയറിയ ആ ജീവിതം അറിയുന്നവര്‍ ചുരുക്കം.  ഒരു നേരത്തെ ഭക്ഷണത്തിനുള്ള കൊതിയാണ് ബോള്‍ട്ടിനെ ട്രാക്കിലെ താരമാക്കിയത്. അന്ന് ഉസൈന്‍ ബോള്‍ട്ടിന് 12 വയസ്സ് മാത്രം.

അധ്യാപകനായ റവ. നുഗന്റാണ്  ബോള്‍ട്ടിന്റെ ജീവിതം മാറ്റിമറിക്കാന്‍ നിമിത്തമായ ഗുരുനാഥന്‍. ട്രാക്കിലെ പോരാളിയായ ബോള്‍ട്ടിനെ മാത്രമേ ലോകമറിയൂ. അതിനപ്പുറം നനവുള്ള ഹൃദയത്തിനുടമയായ ഒരു ബോള്‍ട്ട് കൂടിയുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ അശരണരായ മനുഷ്യരും മൃഗങ്ങളും ആ തണല്‍ അനുഭവിക്കുന്നു. 2009ല്‍ ഇരട്ട ലോകറെക്കോഡ് കുറിച്ചതിനു പിന്നാലെയാണ് നൈറോബിയില്‍ ചീറ്റക്കുഞ്ഞിനെ ദത്തെടുത്ത് ‘ലൈറ്റ്‌നിങ് ബോള്‍ട്ട്’ എന്ന് പേര് നല്‍കിയത്.

നൈറോബിയിലെ മൃഗങ്ങളുടെ അഗതിമന്ദിരത്തില്‍ ചീറ്റയുടെ പരിചരണത്തിനായി പ്രതിവര്‍ഷം 1.95 ലക്ഷം രൂപയും നല്‍കുന്നു. ജമൈക്കയിലെ കൗമാര അത്‌ലറ്റുകളെ കണ്ടെത്താനും വളര്‍ത്താനും ലക്ഷ്യമിട്ടുള്ള ഉസൈന്‍ ബോള്‍ട്ട് ഫൗണ്ടേഷന്‍, സ്‌പോണ്‍സര്‍മാരായ ‘പ്യൂമ’യുമായി ചേര്‍ന്നുള്ള ജമൈക്കയിലെ അത്‌ലറ്റിക് അക്കാദമി തുടങ്ങിയവയുമായി ബോള്‍ട്ട് ട്രാക്കിന് പുറത്തും സജീവമാണ്. ഉസൈന്‍ ബോള്‍ട്ട് ബ്രാന്‍ഡായി ലോകം ഏറ്റെടുത്തപ്പോള്‍ സ്വന്തം നാട്ടില്‍ ‘ബോള്‍ട്ട് ട്രാക്ക് ആന്‍ഡ് റെക്കോഡ്‌സ്’ എന്ന പേരില്‍ റസ്റ്റാറന്റ് സ്ഥാപിച്ചാണ് വ്യത്യസ്തനായത്. കരീബിയന്‍ സംഗീതവും സ്‌പോര്‍ട്‌സും ബോള്‍ട്ടിന്റെ ഇഷ്ടവിഭവങ്ങളും മെനുവില്‍ തിളങ്ങുന്നു.
9.57 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയ റെക്കോഡ് മാത്രമേ ലോകത്തിനറിയൂ. എന്നാല്‍, ഇതേ ദൂരം 8.70 സെക്കന്‍ഡിലും ബോള്‍ട്ട് ഓടിയിരുന്നു. അത് 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ 4 ഃ 100 മീറ്റര്‍ റിലേയിലായിരുന്നുവെന്ന് മാത്രം.