ബോംബെ ടൈലേഴ്സ് നാടകം ജനുവരി 20 ന്....

ബോംബെ ടൈലേഴ്സ് നാടകം ജനുവരി 20 ന്....
Bombay Tailors_design2

സിംഗപ്പൂര്‍: പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ വിനോദ് കുമാര്‍ സംവിധാനം ചെയ്ത് ദേശീയ അവാര്‍ഡ്‌ ജേതാവ് സുരഭിയെ മികച്ച നാടകനടിക്കുള്ള അവാര്‍ഡിന് അര്‍ഹയാക്കിയ നാടകം “ബോംബെ ടൈലേഴ്സ്” സിംഗപ്പൂര്‍  വേദിയില്‍ അരങ്ങേറുന്നു.

സിംഗപ്പൂര്‍ കൈരളി കലാനിലയത്തിന്‍റെ നാല്‍പ്പതിലധികം കലാകാരന്മാരും കാലാകാരികളുമാണ് വിനോദ് കുമാറിന്‍റെ സംവിധാനത്തില്‍ ഈ നാടകത്തില്‍ അരങ്ങിലെത്തുന്നത്. ചോരയിലും ജീവവായുവില്‍പ്പോലും  മനുഷ്യന്‍റെ ഊരും പേരും ജാതിയും ചികഞ്ഞെടുക്കുന്ന,  മനുഷ്യസ്നേഹവും പരസ്പരവിശ്വാസവും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന യാന്ത്രികമായ വര്‍ത്തമാന കാലഘട്ടത്തിന്‍റെ കഥ പറയുന്ന നാടകത്തില്‍, പഴയതില്‍നിന്നും പുതിയതിലേക്കുള്ള പരക്കം പാച്ചിലില്‍ നമുക്ക് അറിഞ്ഞും അറിയാതെയും നഷ്ട്ടമാവുന്ന മാനുഷികമൂല്യങ്ങളെക്കുറിച്ച് ആഴത്തില്‍ പ്രതിപാദിക്കുന്നു.

പീരുഭായ് എന്ന ടൈലറും ഭാര്യ മുത്തുമൊഴിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന നാടകത്തില്‍ വലുതും ചെറുതുമായ  വേഷങ്ങളില്‍ കുട്ടികളടക്കം നാല്‍പ്പതോളം  പേര്‍  അഭിനയിക്കുന്നുണ്ട്. പ്രശസ്ത സിനിമാ കലാസംവിധായകന്‍ ദില്‍ജിത് ആണ് നാടകത്തിന്‍റെ കലാസംവിധാനം നിര്‍വ്വഹിക്കുന്നത്.

2018 ജനുവരി 20ന് സിംഗപ്പൂര്‍ ഡ്രാമ സെന്‍റര്‍ തീയറ്ററിലാണ് “ബോംബെ ടൈലേഴ്സ്”  അരങ്ങിലെത്തുന്നത്.  ടിക്കറ്റുകള്‍ക്കും മറ്റു അന്വേഷണങ്ങള്‍ക്കും കൈരളീ കലാനിലയവുമായി 92387443, 85861971 എന്നീ  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. BOOK ONLINE TICKETS AT :  BOMBAYTAILORS.PEATIX.COM

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു