നമ്പർ 007 ബോണ്ടിന്റെ 'ആസ്റ്റൺ മാർട്ടിൻ' ലേലത്തിന്; വില കേള്‍ക്കണോ ?

ജെയിംസ്‌ ബോണ്ട്‌ സിനിമകള്‍ പോലെ തന്നെ ഹിറ്റാണ് ബോണ്ടിന്റെ ഗാഡ്ജെറ്റ്സുകളും. പിപികെ പിസ്റ്റൽ, മാർട്ടിനി ഗ്ലാസ്, സീക്കോ/റോലെക്സ്/ഒമേഗ വാച്ചുകൾ എന്നിങ്ങനെ ബോണ്ട്‌ എന്ത് അണിഞ്ഞാലും ഉപയോഗിച്ചാലും അതെല്ലാം സൂപ്പര്‍ ഹിറ്റാകും.അപ്പോള്‍ പിന്നെ ബോണ്ടിന്റെ കാറോ?

നമ്പർ 007 ബോണ്ടിന്റെ 'ആസ്റ്റൺ മാർട്ടിൻ' ലേലത്തിന്; വില കേള്‍ക്കണോ ?
Bond-vehicle1.JPG.image.872.407

ജെയിംസ്‌ ബോണ്ട്‌ സിനിമകള്‍ പോലെ തന്നെ ഹിറ്റാണ് ബോണ്ടിന്റെ ഗാഡ്ജെറ്റ്സുകളും. പിപികെ പിസ്റ്റൽ, മാർട്ടിനി ഗ്ലാസ്, സീക്കോ/റോലെക്സ്/ഒമേഗ വാച്ചുകൾ എന്നിങ്ങനെ ബോണ്ട്‌ എന്ത് അണിഞ്ഞാലും ഉപയോഗിച്ചാലും അതെല്ലാം സൂപ്പര്‍ ഹിറ്റാകും.അപ്പോള്‍ പിന്നെ ബോണ്ടിന്റെ കാറോ?

ആസ്റ്റൺ മാർട്ടിൻ എന്ന ബോണ്ടിന്റെ കാര്‍ അത്രത്തോളം ഹിറ്റാണ് ആരാധകര്‍ക്കിടയില്‍.ഇപ്പോഴിതാ നിലവിലെ ബോണ്ടിന്റെ സ്വകാര്യവാഹനംതന്നെ സ്വന്തമാക്കാൻ അവസരം ഒരുക്കുകയാണ് ക്രിസ്റ്റീ എന്ന ലേലവ്യാപാര സ്ഥാപനം.2014ൽ പുറത്തിറങ്ങിയ ശതാബ്ദി എഡിഷനാണ് ഇത്. 007 എന്ന നമ്പറിലുള്ള ഈ വാഹനത്തിന്റെ ഏകദേശ ലേലതുക 6 ലക്ഷം ഡോളറാണ്. യുവജനങ്ങള്‍ക്ക് കരിയർ ഡെവലപ്മെന്റിന് സഹായമേകുന്ന ഒപ്പർചുണിറ്റി നെറ്റ്​വർക്ക് എന്ന തന്റെ എൻജിഒയുടെ പ്രവർത്തനങ്ങൾക്കാവുംഈ ലേലതുക ക്രേഗ് പൂർണ്ണമായും വിനിയോഗിക്കുക.

2014ൽ പുറത്തിറങ്ങിയ ഈ ലിമിറ്റഡ് എഡിഷൻ കാർ ആകെ 100 എണ്ണമാണ് ലോകത്തുള്ളത്. ഇംഗ്ളണ്ടിലെ ആസ്റ്റൺ മാർട്ടിൻ ആസ്ഥാനത്ത് ഹാൻഡ്–ബിൽറ്റ് ആയാണ് ഈ വാഹനങ്ങൾ നിർമ്മിച്ചത്. 6.0 ലിറ്റർ വി12 പെട്രോൾ എഞ്ചിനാണ് ഓട്ടോമാറ്റിക് ഗിയർ സംവിധാനമുള്ള വാഹനത്തിനുള്ളത്.183 മൈലാണ് ഉയർന്ന വേഗം.

ഡാനിയൽ ക്രേഗിന്റെ താത്പര്യങ്ങൾക്കനുസരിച്ച് ആസ്റ്റൺ മാർട്ടിന്‍ ചീഫ് ക്രിയേറ്റിങ് ഓഫീസർ മാരെക് റീച്മാൻ പ്രത്യേകം ഡിസൈൻ ഡെയ്താണ് വാഹനം പുറത്തിറങ്ങിയത്. മിഡ്നൈറ്റ് ബ്ളൂ ആണ് വാഹനത്തിന്റെ നിറം.1,100 മൈലാണ് ക്രേഗ് ഈ വാഹനത്തെ ഓടിച്ചിരിക്കുന്നതെന്ന് ക്രിസ്റ്റീസിന്റെ സെയില്‍സ് ഡയറക്ടർ ബെക്കി മാക്ഗ്യെയർ പറയുന്നു. ഏപ്രിൽ 20ന് ന്യൂയോർക്ക് റോക്കെഫെല്ലർ സെന്ററിൽ ലേലം നടക്കും.

Read more

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ