ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അമേരിക്കയിലെ അരിസോണയിലായിരുന്നു അന്ത്യം. കഴിഞ്ഞ 30 വര്‍ഷത്തോളമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിനടിമയായാണ് അദ്ദേഹം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹത്തെ ഫീനിക്‌സിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
‘ദ് ഗ്രേറ്റസ്റ്റ്’, ‘ദ് പീപ്പിള്‍സ് ചാംപ്യന്‍’ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി.കാഷ്യസ് മാര്‍സിലസ് ക്ലെയെന്നാണ് യഥാര്‍ത്ഥ നാമം. 1942 ജനുവരി 17 ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
12ാം വയസുമുതല്‍ ബോക്‌സിങ് പരിശീലനം ആരംഭിച്ച അദ്ദേഹം 22ാം വയസില്‍ 1964ല്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടി. അതിനുശേഷം ഇസ്‌ലാം മതം സ്വീകരിക്കുകയും മുഹമ്മദ് അലി എന്ന പേരു സ്വീകരിക്കുകയും ചെയ്തു.