എട്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ അബദ്ധത്തിൽ നാലുവയസ്സുക്കാരൻ മകൻ വെടിയുതിര്‍ത്തു

എട്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ അബദ്ധത്തിൽ നാലുവയസ്സുക്കാരൻ മകൻ വെടിയുതിര്‍ത്തു
aa-Cover-ddbqd9gv64cm9rm0qdfhql3m80-20171010015527.Medi

എട്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ നാലുവയസ്സുകാരനായ മകന്‍ വെടിയുതിര്‍ത്തു. അമേരിക്കയിലെ വാഷ്ങ്ടണ്‍ സ്റ്റേറ്റ് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. മുറിയില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന അമ്മയുടെ നേര്‍ക്ക് കുട്ടി തമാശയ്ക്ക് തോക്ക് ചൂണ്ടുകയായിരുന്നു.ലോഡ് ചെയ്ത തോക്കായിരുന്നതിനാല്‍ ഇത് പൊട്ടി   യുവതിക്ക് വെടിയേൽക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചതുകൊണ്ട് അപകടനില തരണം ചെയ്യാൻ സാധിച്ചു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.മാതാപിതാക്കള്‍ ഇരിക്കുന്ന മുറിയിലേക്ക് വന്ന കുട്ടിക്ക് കിടക്കയുടെ അടിയില്‍ നിന്നാണ് ലോഡ് ചെയ്ത തോക്ക് കിട്ടിയത്. മാതാപിതാക്കള്‍ക്ക് തടയാന്‍ കഴിയുംമുന്‍പേ തോക്ക് കുട്ടിയുടെ കയ്യില്‍ നിന്ന് പൊട്ടുകയും ചെയ്തു. അടുത്തിടെ അക്രമസംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ സ്വയരക്ഷയ്ക്കുവേണ്ടിയാണ് തോക്ക് സൂക്ഷിച്ചതെന്ന് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. അമേരിക്കയില്‍ ഗണ്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കാതിരിക്കുന്നതും ക്രിമിനല്‍ കുറ്റമാണ് അതുകൊണ്ട് തന്നെ തോക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ