ലോകപ്രശസ്ത റോക്ക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റ് വീണു മരിച്ചു

ലോകപ്രശസ്ത റോക്ക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റ് വീണു മരിച്ചു
9fb89d72e9c1b4a4d815c361599e71af

മെക്‌സിക്കോ സിറ്റി: ലോകപ്രശസ്ത അമേരിക്കൻ റോക്ക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റ് (31) സാഹസിക മലകയറ്റത്തിനിടെ 600 അടി താഴ്ചയിലേക്ക് വീണു മരിച്ചു. ഗോബ്രൈറ്റും കൂട്ടാളി യു.എസ്. സ്വദേശി ഐഡൻ ജേക്കബ്‌സണും (26) ബുധനാഴ്ചയാണ് വടക്കൻ മെക്സിക്കോ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന മേഖലയിലെ പാറക്കൂട്ടം കയറാനെത്തിയത്. കയറുന്നതിനിടെ ഇരുവരും പിടിവിട്ട് താഴെവീഴുകയായിരുന്നുവെന്ന് മെക്സിക്കൻ അധികൃതർ പറഞ്ഞു.

ഗോബ്രൈറ്റ് 900 മീറ്ററോളം കയറിയിരുന്നു. തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം.ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്കുപതിച്ചു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം.  260 അടി നീളമുള്ള വടം ഉപയോഗിച്ചാണ് ഇരുവരും പാറക്കെട്ട് കയറിയിരുന്നത്.പാറയുടെ കുത്തനെയുള്ള ഭാഗത്തുകൂടി ഒറ്റ കയറിൽ തൂങ്ങി താഴേക്ക്​ ഇറങ്ങുമ്പോൾ (ഒറ്റ കയറിന്റെ ഇരുവശത്തും തൂങ്ങിപ്പിടിച്ച് ഇരുവരുടെയും ശരീരഭാരം പരസ്​പരം ബാലൻസ്​ ചെയ്യുന്ന സിമുൽ-റാപ്പല്ലിംഗ് രീതി) പിടിവഴുതി വീഴുകയായിരുന്നു.

വടത്തിൽ പിടിക്കാനുള്ള കെട്ടുകളില്ലായിരുന്നു.വീഴുന്നതിനിടെ പാറയുടെ തള്ളി നിൽക്കുന്ന ഭാഗത്തെ കുറ്റിച്ചെടിയിലേക്ക്​ പതിച്ചതിനാൽ ജേക്കബ്​സൺ തലനാരിഴയ്ക്ക് മരണത്തിൽ നിന്ന് രക്ഷപെട്ടു. കാലിനും ശരീരത്തിലെ പലഭാഗങ്ങൾക്കും സാരമായി പരിക്കേറ്റ ജേക്കബ്സൺ ചികിത്സയിലാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു