മുന്‍ഭാര്യയുടെ പിറന്നാളിന് ബ്രാഡ് പിറ്റ് സമ്മാനിച്ചത് കോടികൾ വിലമതിക്കുന്ന സമ്മാനം

മുന്‍ഭാര്യയുടെ പിറന്നാളിന്  ബ്രാഡ് പിറ്റ് സമ്മാനിച്ചത് കോടികൾ വിലമതിക്കുന്ന സമ്മാനം
THIS ONE

കോടികൾ വിലമതിക്കുന്ന സമ്മാനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകി സെലിബ്രേറ്റികൾ എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇത്തവണ മുൻഭാര്യ  ജെന്നിഫർ ആനിസ്റ്റണിന് 548 കോടിയുടെ വീട് സമ്മാനമായി നൽകിയ ബ്രാഡ് പിറ്റാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.
2005ലാണ്  ഇരുവരും വേർപിരിഞ്ഞത്. അതിന് ശേഷം നടി അഞ്ജലീന ജോളിയെ  ബ്രാഡ് പിറ്റ് വിവാഹം ചെയ്തുവെങ്കിലും   ബ്രാഡ് പിറ്റിന്‍റെ മദ്യപാനശീലം മൂലം ഈ ബന്ധവും വേർപിരിയാൻ കാരണമായി എന്ന് വാർത്തകൾ ഉണ്ടായിരുന്നു.

അതേസമയം, ജെന്നിഫർ ആനിസ്റ്റണുമായി ബന്ധം വേർപിരിഞ്ഞുവെങ്കിലും ഇവർ തമ്മിലുള്ള അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു. ബെവെർലി ഹിൽസിൽ ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന വീടാണ് ബ്രാഡ് പിറ്റ് സമ്മാനമായി നൽകിയത്. വേർപിരിഞ്ഞ കാലത്ത് വീട് വിറ്റിരുന്നുവെങ്കിലും ജെന്നിഫറിന് വീടിനോട് ഉണ്ടായിരുന്ന ആത്മബന്ധം മനസ്സിലാക്കിയാണ് ബ്രാഡ് പിറ്റ് ഈ വീട് തന്നെ സമ്മാനമായി നൽകാൻ തീരുമാനിച്ചത്.

Read more

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ പോകാവുന്ന യൂറോപ്യൻ രാജ്യം; പ്രസവം നടക്കില്ല, മരിച്ചാൽ അടക്കാനും പറ്റില്ല!

വിസയില്ലാതെ താമസിക്കാനും ജോലി ചെയ്യാനും കഴിയുന്നൊരു യൂറോപ്യൻ രാജ്യമുണ്ട്. അവിടെ നടക്കാത്ത രണ്ട് കാര്യങ്ങളേ ഉള്ളൂ.. ജനനവും മരണവും. ലോകത്തിന്