ആദ്യ ബ്രെയിലി സ്മാര്‍ട്ട് വാച്ച് അടുത്തമാസം വിപണിയില്‍

0

അന്ധര്‍ക്കായുള്ള സ്മാര്‍ട്ട് വാച്ച് അടുത്തമാസം വിപണിയില്‍.ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ അന്ധര്‍ക്കായി ഉണ്ടെങ്കിലും ആദ്യമായാണ് ബ്രയിലി ലിപിയിലുള്ള സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറങ്ങുന്നത്.ഒരു സൗത്ത് കൊറിയന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ഇത്തരത്തില്‍ പുതിയ ബ്രെയിലി സ്മാര്‍ട്ട് വാച്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
വൃത്താകൃതിയിലാണ് വാച്ചിന്റെ ആദ്യമോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ നാല് സെല്ലുകളിലായി ആറ് ബോളുകളാണുള്ളത്. ആവശ്യാനുസരണം ഇവ ഉയര്‍ന്നുവരികയാണ് ചെയ്യുന്നത്. ഇതിലൂടെ സന്ദേശങ്ങളും നവമാധ്യമങ്ങളിലെ നോട്ടിഫിക്കേഷനുകളും വായിക്കുവാന്‍ സാധിക്കും. ഇവ നിയന്ത്രിക്കുന്നതിനായി രണ്ട് സ്വിച്ചുകളും വശങ്ങളില്‍ പിടിപ്പിച്ചിട്ടുണ്ട്.

140,000 ആളുകളുടെ സേവനമാണ് വാച്ചിന് പിന്നിലുള്ളത്. പുറത്തിറങ്ങുന്നതിന് മുന്‍പേതന്നെ 40,000 ആളുകള്‍ ഇതിനായി ഓര്‍ഡര്‍ കൊടുത്തുകഴിഞ്ഞു. 320 അമേരിക്കന്‍ ഡോളറാണ് ഇതിന് വിലയിട്ടിരിക്കുന്നത്. അന്ധര്‍ക്കായുള്ള മറ്റ് പല ഉല്‍പ്പന്നങ്ങളും ഈ കമ്പനി പുറത്തിറക്കിയിരുന്നു. ഇതേ സാങ്കേതികവിദ്യ തന്നെ ലിഫ്റ്റിലും മറ്റും കമ്പനി ഉപയോഗിച്ചിട്ടുണ്ട്.