ബ്രസീല്‍ പ്രസിഡന്റ് ബോല്‍സൊനാരോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

Share

റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സിഎന്‍എന്‍ ബ്രസീലിന് നല്‍കിയ ലൈവ് ഇന്റര്‍വ്യൂവിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്നങ്ങളില്ലെന്നും സാധാരണ നിലയില്‍ തുടരാന്‍ കഴിയുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗത്തെ നിസാരവല്‍ക്കരിച്ച ലോകനേതാക്കളില്‍ പ്രമുഖനാണ് ജൈര്‍ ബോല്‍സൊനാരോ. ലോക്ഡൗണ്‍ അടക്കമുളള നിയന്ത്രണങ്ങളെ എതിര്‍ത്തിരുന്ന ജൈര്‍ ബോല്‍സൊനാരോയുടെ നിലപാടുകളെ എതിര്‍ത്ത് കഴിഞ്ഞ ഏപ്രിലിനുശേഷം ആരോഗ്യമന്ത്രിസ്ഥാനത്തുന്ന് രണ്ട് ഡോക്ടര്‍മാര്‍ രാജിവച്ചിരുന്നു. കോവിഡ് ഒരു കെട്ടുകഥയാണെന്നും വിഭ്രാന്തിയുള്ളവരാണ് അതിനു മുന്‍കരുതലെടുക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതൊരു ചെറിയ പനിയല്ലേ, എന്തിനാണ് ഇത്രയേറെ ഒച്ചയുണ്ടാക്കുന്നത് എന്നാണ് നേരത്തെ അദ്ദേഹം ചോദിച്ചത്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റ് ബൊല്‍സൊനാരോയ്ക്കും രോഗം സ്ഥിരീകരിക്കുന്നത്. ലോകത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായരണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. 65,000ല്‍ അധികം മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 16 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ