കേരളത്തില്‍ സ്തനാര്‍ബുദബാധിതരുടെ എണ്ണം ഏറ്റവും അധികം ഉള്ള ജില്ല ഏതെന്നു അറിയാമോ ?; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

0

സ്തനാര്‍ബുദത്തെക്കുറിച്ച് കേരളത്തില്‍ നിന്നും ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് . കേരളത്തില്‍ സ്തനാര്‍ബുദ൦ ഏറ്റവും അധികം കാണപെടുന്നത്  തിരുവനന്തുപുരം ജില്ലയില്‍ എന്ന് റിപ്പോര്‍ട്ട്‌ .

ആകെ ജനസംഖ്യയില്‍ ഒരു ലക്ഷത്തില്‍ 40 എന്ന തോതിലാണ് തിരുവനന്തപുരത്തെ സ്തനര്‍ബുദ ബാധിതരുടെ എണ്ണം. ഇന്ത്യന്‍ റേഡിയോളജിക്കല്‍ ആന്‍ഡ് ഇമേജിംഗ് അസോസിയേഷന്റെ കോണ്‍ഫ്രന്‍സിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സ്തനാര്‍ബുദത്തിന്റെ ദേശീയ ശരാശരി ഒരു ലക്ഷത്തില്‍ 20 ആണ്. അതായത് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണു തിരുവനന്തപുരത്തെ സ്തനാര്‍ബുദ ബാധിതരുടെ എണ്ണം. എന്നാല്‍ കേരളത്തിന്റെ ശരാശരി 14 ശതമാനമാണ്. വര്‍ഷാവര്‍ഷം പരിശോധന നടത്തിയാല്‍ രോഗം നേരത്തെ തിരിച്ചറിയാന്‍ കഴിയും. സ്തനാര്‍ബുദം രണ്ടാം ഘട്ടത്തില്‍ എത്തിയാല്‍ പോലും ചികിത്സിച്ച് ഭേതമാക്കാന്‍ കഴിയും എന്നും വിദ്ഗധര്‍ പറയുന്നു.