ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ‘എളിയ സമ്പാദ്യം’ കണ്ടു ഞെട്ടി തരിച്ചിരിക്കുകയാണ് അഴിമതി വിരുദ്ധ വകുപ്പ് അധികൃതര്‍.34 വര്‍ഷം നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ആന്ധ്രാപ്രദേശ് സ്വദേശി പൂര്‍ണചന്ദ്ര റാവു എന്നയാള്‍ നേടിയ ‘സമ്പാദ്യ’ത്തിന് കണക്കാണിത്.
ഒരു പരാതിയെ തുടര്‍ന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടയില്‍ ആണ് ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ച സമ്പാദ്യങ്ങള്‍ കണ്ടെടുത്തത്.കുറഞ്ഞത് 14 വീടെങ്കിലും ഉണ്ടാകും, ഒരു മുറി നിറയെ വെള്ളകൊണ്ടുള്ള വസ്തുക്കള്‍. മൊത്തം 60 കിലോഗ്രാം വരും. ഇതുകൂടാതെ ഒരു കിലോഗ്രാം സ്വര്‍ണം. പണമായി 20 ലക്ഷം രൂപയും.
പൂര്‍ണചന്ദ്രയ്ക്ക് വിനുകോണ്ടയില്‍ ഏഴ് അപ്പാര്‍ട്ട്‌മെന്റുകളും രണ്ട് വീടുകളുണ്ട്. ഗുണ്ടൂരില്‍ ഒരു വീട്. ഹൈദരാബാദിലും വിജയവാഡയിലും ഒരോ വീട് വീതം. വിനുകോണ്ടയില്‍ ഒരു ധാന്യമില്ലും ഇയാളുടെ പേരിലുണ്ട്.റെയ്ഡില്‍ പിടിച്ചെടുത്ത പൂര്‍ണചന്ദ്രയുടെ ആസ്തികള്‍ക്ക് 3 കോടി മൂല്യം വരുമെന്ന് അധികൃതര്‍ പയുന്നു. ഗൂണ്ടൂരിലെ വീടിന്റെ വിപണി മൂല്യം 25 കോടിയില്‍ കുറയില്ല. കുറച്ച് സമ്പാദ്യം മാത്രമാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. ഇനിയും വെളിപ്പെടാനുണ്ടെന്നും അഴിമതി വിരുദ്ധ വകുപ്പ് അധികൃതര്‍ പറയുന്നു .കാരണം ഒരു വീട്ടില്‍ മാത്രമേ റെയ്ഡ് നടത്തിയിട്ടുള്ളൂ.
1981ല്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ ആയിട്ടായിരുന്നു 55കാരന്റെ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ തുടക്കം. ഗുണ്ടൂര്‍,ഒണ്‍ഗോലെ, നെല്ലൂര്‍ എന്നിവിടങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലും തൊഴിലെടുത്തു. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വന്തം കീശ വീര്‍പ്പിക്കാന്‍ നടത്തിയ ‘അശാന്ത പരിശ്രമ’മാണ് ഇപ്പോള്‍ ഇയാളെ കുടുക്കിയിരിക്കുന്നത്.