14 വീടുകള്‍ ,ഒരു മുറി നിറയെ വെള്ളി, ഒരു കിലോഗ്രാം സ്വര്‍ണം, പണമായി 25 ലക്ഷം; ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആകെ 'സമ്പാദ്യം '

ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ 'എളിയ സമ്പാദ്യം' കണ്ടു ഞെട്ടി തരിച്ചിരിക്കുകയാണ് അഴിമതി വിരുദ്ധ വകുപ്പ് അധികൃതര്‍.34 വര്‍ഷം നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ആന്ധ്രാപ്രദേശ് സ്വദേശി പൂര്‍ണചന്ദ്ര റാവു എന്നയാള്‍ നേടിയ 'സമ്പാദ്യ'ത്തിന് കണക്കാണിത്.

14 വീടുകള്‍ ,ഒരു മുറി നിറയെ വെള്ളി, ഒരു കിലോഗ്രാം സ്വര്‍ണം, പണമായി 25 ലക്ഷം; ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആകെ 'സമ്പാദ്യം '
bribery

ഒരു പാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ 'എളിയ സമ്പാദ്യം' കണ്ടു ഞെട്ടി തരിച്ചിരിക്കുകയാണ്  അഴിമതി വിരുദ്ധ വകുപ്പ് അധികൃതര്‍.34 വര്‍ഷം നീണ്ട സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ആന്ധ്രാപ്രദേശ് സ്വദേശി പൂര്‍ണചന്ദ്ര റാവു എന്നയാള്‍ നേടിയ 'സമ്പാദ്യ'ത്തിന് കണക്കാണിത്.

ഒരു പരാതിയെ തുടര്‍ന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അധികൃതന്റെ വീട്ടില്‍ നടത്തിയ റെയ്ഡിനിടയില്‍ ആണ് ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ച സമ്പാദ്യങ്ങള്‍ കണ്ടെടുത്തത്.കുറഞ്ഞത് 14 വീടെങ്കിലും ഉണ്ടാകും, ഒരു മുറി നിറയെ വെള്ളകൊണ്ടുള്ള വസ്തുക്കള്‍. മൊത്തം 60 കിലോഗ്രാം വരും. ഇതുകൂടാതെ ഒരു കിലോഗ്രാം സ്വര്‍ണം. പണമായി 20 ലക്ഷം രൂപയും.

പൂര്‍ണചന്ദ്രയ്ക്ക് വിനുകോണ്ടയില്‍ ഏഴ് അപ്പാര്‍ട്ട്‌മെന്റുകളും രണ്ട് വീടുകളുണ്ട്. ഗുണ്ടൂരില്‍ ഒരു വീട്. ഹൈദരാബാദിലും വിജയവാഡയിലും ഒരോ വീട് വീതം. വിനുകോണ്ടയില്‍ ഒരു ധാന്യമില്ലും ഇയാളുടെ പേരിലുണ്ട്.റെയ്ഡില്‍ പിടിച്ചെടുത്ത പൂര്‍ണചന്ദ്രയുടെ ആസ്തികള്‍ക്ക് 3 കോടി മൂല്യം വരുമെന്ന് അധികൃതര്‍ പയുന്നു. ഗൂണ്ടൂരിലെ വീടിന്റെ വിപണി മൂല്യം 25 കോടിയില്‍ കുറയില്ല. കുറച്ച് സമ്പാദ്യം മാത്രമാണ് ഇപ്പോള്‍ വെളിച്ചത്തായിരിക്കുന്നത്. ഇനിയും വെളിപ്പെടാനുണ്ടെന്നും അഴിമതി വിരുദ്ധ വകുപ്പ് അധികൃതര്‍ പറയുന്നു .കാരണം ഒരു വീട്ടില്‍ മാത്രമേ റെയ്ഡ് നടത്തിയിട്ടുള്ളൂ.

1981ല്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിലെ ഇന്‍സ്‌പെക്ടര്‍ ആയിട്ടായിരുന്നു 55കാരന്റെ സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ തുടക്കം. ഗുണ്ടൂര്‍,ഒണ്‍ഗോലെ, നെല്ലൂര്‍ എന്നിവിടങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലും തൊഴിലെടുത്തു. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ സ്വന്തം കീശ വീര്‍പ്പിക്കാന്‍ നടത്തിയ 'അശാന്ത പരിശ്രമ'മാണ് ഇപ്പോള്‍ ഇയാളെ കുടുക്കിയിരിക്കുന്നത്.

Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈ

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു