വിവാഹ വേദിയിൽ വച്ച് വരൻ ചുംബിച്ചു, കല്യാണം നിർത്തി പൊലീസിനെ വിളിച്ച് വധു

Share

കല്യാണ വേദിയിൽ അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് യുവതി വിവാഹം ഉപേക്ഷിച്ചു. ദമ്പതികൾ പരസ്പ്പരം വിവാഹമാല അണിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അപ്രതീക്ഷിത ചുംബനം. വധു ഉടൻ വേദിയിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. യുപിയിലെ സംഭാലിൽ ചൊവ്വാഴ്ചയാണ് സംഭവം.

300 ഓളം അതിഥികൾക്ക് മുന്നിൽ വച്ച് വരൻ ചുംബിച്ചു എന്നാണ് യുവതിയുടെ പരാതി. സുഹൃത്തുക്കളുമായി ഒരു പന്തയത്തിൽ വിജയിക്കാൻ വരൻ തന്നെ ചുംബിച്ചെന്നും യുവാവിൻ്റെ സ്വഭാവത്തെക്കുറിച്ച് സംശയമുണ്ടെന്നും ബിരുദധാരിയായ 23 കാരി പറഞ്ഞു. പൊലീസ് മധ്യസ്ഥതയ്ക്ക് ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് വഴങ്ങിയില്ല.

“സ്റ്റേജിൽ ഇരിക്കുമ്പോൾ യുവാവ് അനുചിതമായി സ്പർശിക്കുകയായിരുന്നു, പക്ഷേ ഞാൻ അത് അവഗണിച്ചു. പിന്നീട് അവൻ അപ്രതീക്ഷിതമായി എന്നെ ചുംബിച്ചു. എന്നിൽ ഞെട്ടൽ ഉണ്ടാക്കി, മാത്രമല്ല എന്നെ അപമാനിക്കും വിധമായിരുന്നു ചുംബനം. എന്റെ ആത്മാഭിമാനത്തിന് വിലനൽകാതെ അതിഥികൾക്ക് മുന്നിൽ മോശമായി പെരുമാറി. ഇപ്പോൾ ഇങ്ങനെയാണെങ്കിൽ ഭാവിയിൽ അവൻ എങ്ങനെ പ്രവർത്തിക്കും? അവന്റെ കൂടെ പോകേണ്ട എന്ന് ഞാൻ തീരുമാനിച്ചു”- വധു പൊലീസിനോട് പറഞ്ഞു.

Read more

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോ

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സി