എടാ ഞാൻ കരയുമ്പോൾ വീഡിയോ എടുക്കണം... എന്നിട്ട് വീഡിയോടൊപ്പം പാട്ടും വേണം; എട്ടിന്റെ പണികിട്ടി കല്യാണ പെണ്ണ്; വീഡിയോ വൈറൽ

എടാ ഞാൻ കരയുമ്പോൾ വീഡിയോ എടുക്കണം... എന്നിട്ട് വീഡിയോടൊപ്പം പാട്ടും വേണം; എട്ടിന്റെ പണികിട്ടി കല്യാണ പെണ്ണ്;  വീഡിയോ വൈറൽ
27814

അറിയാതൊന്നു തുമ്മിയാപോലും ടിക് ടോക്കിലിട്ട വൈറലാകുന്ന കാലമാണിത്. അതിനിടയിലാണ് ഒരു നവവധു  സുഹൃത്തുക്കളോട്  പണി ഇരന്നു വാങ്ങിച്ചത്. വടി കൊടുത്ത്  അടിവാങ്ങുകയെന്ന്  കേട്ടിട്ടില്ലേ അതുപോലെ  ഒരു എട്ടിന്റെ പണി.

സീൻ 1: വിവാഹശേഷം കാറിൽ കയറുന്നതിന് മുൻപ് വധു സഹോദരനെയും അമ്മയേയും ബന്ധുക്കളെയുമൊക്കെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നു. സ്ഥിരം ക്‌ളീഷേ.അതിന്റെ തൊട്ടുപിന്നാലെ വിവാഹത്തിന്റെ തലേദിവസം വധു കൂട്ടുകാരെ വിഡിയോ എടുക്കാൻ ചട്ടംകെട്ടുന്നതിന്റെ വിഡിയോയും കൂട്ടിചേർത്താണ് സുഹൃത്തുക്കൾ ടിക്ക്ടോക്കിൽ പങ്കുവെച്ചത്. തനിക്ക് ഇത്തരത്തിലൊരു പണി കിട്ടുമെന്ന് പെൺകുട്ടി സ്വപ്നത്തിൽ വിചാരിച്ചു കാണില്ല.

നിനക്ക് എപ്പോഴാ വിഡിയോ വേണ്ടതെന്ന് ചോദിക്കുമ്പോൾ ‘ചോറുണ്ട് കാറിൽ കയറാൻ പോകുമ്പോൾ ഞാൻ കരയും. അപ്പോൾ വിഡിയോ എടുക്കണ’മെന്ന് വധു പറയുന്നുണ്ട്. ആ സമയത്ത് കരച്ചിൽ വരുമൊന്ന് വേറൊരു സുഹൃത്ത് ചോദിക്കുമ്പോൾ അതൊക്കെ പറ്റും, നീ വിഡിയോ എടുത്ത് പാട്ടും ചേർത്ത് ടിക്ക്ടോക്കിൽ ഇടണമെന്ന് വധു പറയുന്നതും വ്യക്തമായി വീഡിയോയിൽ  കേൾക്കാം. എന്തായാലും ഈ കള്ളക്കരച്ചിൽ വൈറലായി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു