ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി വച്ചേക്കും

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജി വച്ചേക്കും
remote

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെക്കാനൊരുങ്ങുന്നുവെന്ന് സൂചന. ബ്രെക്സിറ്റ് കരാറുകളുടെ തുടർ നടപടികളുടെ നിയന്ത്രണം സർക്കാരിൽ നിന്ന് പാർലമെന്റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തെരേസാ മേ രാജിക്ക് ഒരുങ്ങുന്നത്.

ബ്രെക്‌സിറ്റ് നടപടികളുടെ നിയന്ത്രണം സർക്കാരിൽ നിന്ന് പാർലമെന്റ് ഏറ്റെടുക്കുന്ന പ്രമേയം 302 നു എതിരെ 329 വോട്ടുകൾക്കാണ് പാസായത്.

സ്വന്തം പാർട്ടിയിലെ നേതാക്കൾ തന്നെ തേരേസാ മേയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.  തെരേസ മേയുടെ കൺസർവേറ്റിവ് പാർട്ടിയിലെ മുപ്പത് എം പിമാർ സർക്കാരിനെതിരെ വോട്ടു ചെയ്തു. മൂന്നു മന്ത്രിമാർ കൂടി ബ്രെക്‌സിറ്റ് നിലപാടിനോട് വിയോജിച്ച് രാജി വെക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തെരേസാ മേ രാജിക്കൊരുങ്ങുന്നത്.

പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൺസർവേറ്റിവ് എം പിമാരുടെ സംഘം ഇന്ന് തെരേസ മേയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു