ഞായറാഴ്ച ബിഎസ്എന്‍എലില്‍ നിന്ന് ഇരുപത്തിനാലു മണിക്കൂറും ഫ്രീയായി വിളിക്കാം
ബിഎസ്എൻഎൽ ലാൻഡ് ഫോൺ വരിക്കാർക്ക് ഇനി ഞായറാഴ്ചകളിൽ ഇഷ്ടം പോലെ വിളിക്കാം,ബില്ലിനെ കുറിച്ച് ആധി വേണ്ട. കാരണം ബിഎസ്എൻഎൽ ലാൻഡ്‌ഫോണിൽ നിന്ന്, ഇന്ത്യക്കകത്തെ ഏതൊരു ഫോണിലേക്കും, ഞായറാഴ്ചകളിൽ പരിധിയില്ലാതെ വിളിക്കാൻ കഴിയും. ഇന്ത്യക്കകത്തെ എല്ലാ നെറ്റ് വർക്കുകളുടേയും മൊബൈൽ, ലാൻഡ് ഫോണുകൾക്ക് ഈ ഓഫർ ബാധകമാണ്.
നിലവിൽ, രാത്രികാലങ്ങളിൽ (9pm-7am) ബിഎസ്എന്‍എല്‍ സൗജന്യ സേവനം നല്‍കി വരുന്നുണ്ട്. ഇതിന് പുറമെയാണ് എല്ലാ ഞായറാഴ്ചകൾക്കും കൂടി ബാധകമാക്കി കൊണ്ട് ഉപഭോക്താക്കൾക്ക് പരിതികളില്ലാത്ത സ്വാതന്ത്ര്യം നൽകുന്നത്. ആഗസ്റ്റ് 15 ഓടെയാണ് പുതിയ ഓഫര്‍ നിലവില്‍ വരുന്നത്.