ഇതാണ് ആറു ലക്ഷത്തിന്റെ ബര്‍ഗര്‍; പക്ഷെ ഇതിനു പിന്നില്‍ ഒരു നല്ല ലക്‌ഷ്യം ഉണ്ട്

ഈ ബര്‍ഗറിന്റെ വില കേട്ട് ഞെട്ടരുത് .വില ആദ്യമേ പറയാം ആറു ലക്ഷം രൂപ.കഴിഞ്ഞ ദിവസം ദുബായ് മാളില്‍ വെച്ച് നടന്ന ലേലത്തില്‍ ആണ് ഈ ബര്‍ഗര്‍ വിറ്റുപോയത്. 10000 ഡോളറിനാണ് വില്പന നടന്നത് അതായത് ഏകദേശം 6,56,600 ഇന്ത്യന്‍ രൂപ.

ഇതാണ് ആറു ലക്ഷത്തിന്റെ ബര്‍ഗര്‍; പക്ഷെ ഇതിനു പിന്നില്‍ ഒരു നല്ല ലക്‌ഷ്യം ഉണ്ട്
burger 1

ഈ ബര്‍ഗറിന്റെ വില കേട്ട് ഞെട്ടരുത് .വില ആദ്യമേ പറയാം ഏകദേശം ആറു ലക്ഷം രൂപ.കഴിഞ്ഞ ദിവസം ദുബായ് മാളില്‍ വെച്ച് നടന്ന ലേലത്തില്‍ ആണ് ഈ ബര്‍ഗര്‍ വിറ്റുപോയത്.  10000 ഡോളറിനാണ് വില്പന നടന്നത് അതായത്  ഏകദേശം 6,56,600 ഇന്ത്യന്‍ രൂപ.പക്ഷെ ഈ ലേലം ഒരു നല്ല വിഷയത്തിന് വേണ്ടി ആണെന്ന് പറഞ്ഞാല്‍ ഈ വില തരകേടില്ല എന്ന് പറയേണ്ടി വരും .കാരണം സ്തനാര്‍ബുധത്തിനെതിരായ ക്യാമ്പെയിനായ പിങ്ക് കാരവാന്റെ ഭാഗമായാണ് ബര്‍ഗര്‍ റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയത്.

ദുബായി മാളിലെ ഗ്യാലറീസ് ലഫായത്ത് റെസ്റ്റോറന്റില്‍ നടന്ന 'പിങ്ക് ബൈറ്റ്' ലേലത്തില്‍ പ്രമുഖ ഫാഷന്‍ പ്രസിദ്ധീകരണത്തിന്റെ ഉടമയാണ് സ്വന്തമാക്കിയത്.രാജ്യത്തെ ഏഴു പ്രബല പാചക വിദഗ്ദ്ധരാണ് ഈ ഉദ്യമത്തില്‍ പിങ്ക് കാരവനോടൊപ്പം കൈകോര്‍ത്തത്.

സ്തനാര്‍ബുദത്തിനെതിരായ പ്രചാരണ പരിപാടിയായ പിങ്ക് കാരവാന്റെ ഭാഗമായാണ് ബര്‍ഗര്‍ ലേലം സംഘടിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് ഇതേ ലക്ഷ്യത്തോടെ ബര്‍ഗര്‍ ലേലം നടത്തിയിരുന്നു. അന്ന് 25700 ദിര്‍ഹമാണ് ലഭിച്ചിരുന്നത്. നാലു മണിക്കൂര്‍ നീണ്ട നിന്നതായിരുന്നു ഇത്തവണത്തെ ലേലം. യുഎഇയിലെ ലൈഫ് സ്‌റ്റൈല്‍ മാഗസിനായ വില്ല 88-ന്റെ ഉടമയാണ് 35700 ദിര്‍ഹത്തിന് ഇത്തവണ ബര്‍ഗര്‍ ലേലത്തില്‍ പിടിച്ചത്. സുഗന്ധ വ്യഞ്ജനങ്ങളും കുങ്കുമപ്പൂവുമെല്ലാം ചേര്‍ത്താണ് ബര്‍ഗ്ഗര്‍ ഉണ്ടാക്കിയത്.

Read more

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഇറാൻ-അമേരിക്ക ആണവചർച്ച; ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി

ഒമാനിൽ ഇറാൻ-അമേരിക്ക ആണവചർച്ച തുടരുന്നു. ആദ്യ രണ്ടുവട്ട ചർച്ചകൾ പൂർത്തിയായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമാദ് അൽബുസൈദിയുമായി

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി തിരുവനന്തപു