പാമ്പിനെ കൊല്ലാൻ കരിമ്പിൻ തോട്ടത്തിൽ തീയിട്ടു; വെന്തു മരിച്ചതോ അഞ്ചു പുലികുഞ്ഞുങ്ങൾ

പാമ്പിനെ കൊല്ലാൻ കരിമ്പിൻ  തോട്ടത്തിൽ  തീയിട്ടു; വെന്തു മരിച്ചതോ അഞ്ചു പുലികുഞ്ഞുങ്ങൾ
leopard-cubs_710x400xt

പാമ്പിനെ കൊല്ലാൻ  വേണ്ടി കരിമ്പിൻ തോട്ടത്തിൽ തീയിട്ടപ്പോൾ കണ്ടത്  കരളലിയിപ്പിക്കുന്ന കാഴ്ച. പത്തു ദിവസം പ്രായമായ അഞ്ച് പുലി കുഞ്ഞുങ്ങളാണ്  തീയിട്ടപ്പോൾ തോട്ടത്തിൽ വെന്തു മരിച്ചത്. പൂനെയിലെ ഗൗഡെവാടി ഗ്രാമത്തിൽ ബുധനാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. തോട്ടത്തിൽ പാമ്പുണ്ടെന്ന മുൻധാരണയിൽ കർഷകർ തീയിടുകയായിരുന്നു. ശേഷം സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പുലി കുഞ്ഞുങ്ങളെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ പുലി  ഇരതേടി പോയ സമയമാവണം  തോട്ടത്തിൽ  തീയിട്ടതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. കുഞ്ഞുങ്ങളെ അന്വേഷിച്ച കാണാതാവുമ്പോൾ പുലി അക്രമക്കാരിയാവാൻ  സാധ്യതയുള്ളതിനാൽ  കൃഷിയിടത്തേക്ക് പോകാതിരിക്കുകയാണ് കർഷകർ. രാത്രിയിലെ പെട്രോളിങ് ശക്തമാക്കിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

കാടുകൾ വെട്ടി നശിപ്പിക്കുന്നതോടെ വാസ സ്ഥലം അന്വേഷിച്ചെത്തുന്ന പുള്ളിപ്പുലികളെ കരിമ്പിന്‍ തോട്ടങ്ങളിലാണ് സാധാരണ കാണുക. തോട്ടങ്ങളില്‍ കിടന്നായിരിക്കും അമ്മ പുലികള്‍ പ്രസവിക്കുന്നതും. കുട്ടികള്‍ വളര്‍ന്നു വലുതാകുന്നതുവരെ തോട്ടത്തിലായിരിക്കും അവരുടെ താമസമെന്നും  വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ