മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. മിനി ബസ് തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. ശനിയാഴ്ച രാവിലെ 8.15-ഓടെയാണ് അപകടമുണ്ടായത്. വളാഞ്ചേരിയില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് വരികയായിരുന്ന റോയല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് റെയില്‍വേ മേല്‍പ്പാലത്തില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.
ബസ് നിയന്ത്രണംവിട്ട് മറിഞ്ഞപ്പോള്‍ ഡ്രൈവര്‍ അറുപതടിയോളം താഴ്ചയിലേക്ക് വീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ നടക്കാവ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.