2,000 കി.മി, 36 മണിക്കൂർ; ഇതാണ് ഇന്ത്യയിലെ ഏറ്റവും ദൂരമേറിയ ബസ്‌ സര്‍വീസ്

0

സാധാരണബസ്‌ യാത്ര അധികം ആര്‍ക്കും വലിയ പ്രിയം അല്ല .ബസ് യാത്ര സമ്മാനിക്കുന്ന ക്ഷീണവും വിരസതയുമായിരിക്കാം ബസ് യാത്ര ആരുമാഗ്രഹിക്കാത്തതിന്‍റെ ഒരു പ്രധാന കാരണം.അപ്പോള്‍ 2000 കി.മി ദൂരമുള്ള ഒരു ബസ്‌ യാത്രയെ കുറിച്ച് ആലോചിച്ചു നോക്കിയാലോ .ഇന്ത്യയില്‍ ആണ് ഈ യാത്രക്ക് അവസരം .

ബെംഗ്ലൂരുവിൽ നിന്ന് രാജസ്ഥാനിലേക്ക് ആരംഭിച്ച 2,000 കിലോമീറ്റർ ബസ് സർവീസാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമുള്ള ബസ് റൂട്ടായി പരിഗണിച്ചിരിക്കുന്നത്.കർണാടകയുടെ കെഎസ്ആർടിസി ബസും ചില പ്രൈവറ്റ് ബസുകളുമാണ് നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. എന്നാൽ കെഎസ്ആർടിസി ബസായിരുന്നു ആദ്യമായി ഈ റൂട്ടിൽ സർവീസാരംഭിച്ചത്. പിന്നാലെ ചില സ്വകാര്യ ബസ് കമ്പനികളുമെത്തി. ഇതിനുമുൻപ് ബെംഗ്ലൂരുവിൽ നിന്ന് ഷ്ട്രിയിലേക്കുള്ള 1,012കിലോമീറ്റർ ബസ് സർവീസായിരുന്നു ഇന്ത്യയിൽ ദൈർഘ്യമേറിയത്. ഏതാണ്ട് ഒരു വർഷത്തിനുമുൻപാണ് 2,000 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ ബസ് സർവീസ് ആരംഭിച്ചത്.

ബെംഗ്ലൂരുവിൽ നിന്നും രാജസ്ഥാനിലേക്കുള്ള യാത്ര ദുസഹമായതിനെ തുടർന്ന് യാത്രക്കാരുടെ പ്രത്യേക ആവശ്യം പരിഗണിച്ചായിരുന്നു പുതിയ സർവീസ് ആരംഭിച്ചത്. നിങ്ങളിപ്പോൾ കരുതുന്നുണ്ടാവും ട്രെയിൻ, വിമാനസർവീസുകൾ ഉള്ളപ്പോൾ ആളുകൾ എന്തിനാണ് ദൈർഘ്യമേറിയ ബസ് യാത്ര തിരഞ്ഞെടുക്കുന്നതെന്ന്. കാരണമിതാണ് രാജസ്ഥാനിലെ ജെയ്പൂരിലേക്ക് നിലവിൽ അ‍ഞ്ച് ട്രെയിനുകളാണുള്ളത്. 47 മണിക്കൂർ നീണ്ടു നിൽക്കുന്നതാണ് ഈ ട്രെയിൻ യാത്ര. മാത്രമല്ല ടിക്കറ്റുകൾ മിക്കപ്പോഴും ലഭ്യമല്ല എന്ന പ്രശ്നമാണ് യാത്രക്കാർ നിരന്തമായി നേരിട്ടുകൊണ്ടിരിക്കുന്നത്.

ഫ്ലൈറ്റ് യാത്ര ചിലവേറിയതിനാൽ സാധാരണക്കാർക്ക് പിന്നെ താങ്ങാനാവുന്നത് ബസ് യാത്രയാണ്. അതിനാൽ കെഎസ്ആർടിസിയും പ്രൈവറ്റ് ബസുമടങ്ങുന്ന അവശ്യം ചില ബസുകളാണ് ഈ റൂട്ടിലിപ്പോൾ സർവീസ് നടത്തുന്നത്. ബസ് ടിക്കറ്റുകൾ യഥേഷ്ടം ലഭ്യമാണ് എന്നുള്ളതുകൊണ്ട് ദീർഘദൂരമാണെങ്കിലും ആളുകൾ ബസ് യാത്രയാണ് കൂടുതലും തിരഞ്ഞെടുക്കുന്നത്. ആളുകളുടെ യാത്രാക്ലേശത്തിനൊരു പരിഹാരവുമായി. ട്രെയിനിൽ 47 മണിക്കൂർ വേണ്ടിവരുന്ന സ്ഥാനത്ത് 36 മണിക്കൂറിൽ എത്തിച്ചേരാമെന്നുള്ളതും യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ്. ബംഗ്ലൂരൂവിൽ നിന്ന് രാജസ്ഥാനിലേക്കുള്ള 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ബസ് സർവീസാണ് ഇന്ത്യയിലിപ്പോൾ ഏറ്റവും ദൈർഘ്യമേറിയത്. കെഎസ്ആർടിസിക്ക് പുറമെ വോൾവോ മൾട്ടിആക്സിൽ ബസ്, വിആർഎൽ ബസുകളാണ് 2,000 കിലോമീറ്റർ ദൈർഘ്യമുള്ള ഈ സർവീസ് നടത്തുന്നത്.