സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
2w

ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം 22 മുതല്‍ ബസ് ഉടമകള്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

വിദ്യാർത്ഥികളുടെ അടക്കം ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ബസുടമകൾ പറഞ്ഞു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ബുധനാഴ്ച സൂചന പണിമുടക്കും കോർഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച മുതൽ അനശ്ചിതകാല പണിമുടക്കുമാണ് പ്രഖ്യാപിച്ചിരുന്നത്.

Read more

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; സൗദി കിരീടാവകാശിയുമായി സംസാരിച്ച് പ്രധാനമന്ത്രി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യൻ സംഘർഷത്തെ കുറിച്ച് ഇരുവരു