വിജയ്‌യുടെ സത്യപ്രതിജ്ഞ; ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഐ

Share
വിജയ്‌യുടെ സത്യപ്രതിജ്ഞ; ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സിപിഐ

തമിഴ്നാട്ടിലെ വിജയ് സർക്കാരിൽ തുടക്കത്തിൽ തന്നെ കല്ലുകടി. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിനെതിരെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സിപിഐ രംഗത്തെത്തി. പ്രഥമപരിഗണന തമിഴ് തായ് വാഴ്ത്തിന് നൽകണമെന്നും എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന് സർക്കാർ വിശദീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നാണ് പ്രതിപക്ഷമായ ഡിഎംകെയുടെ ആരോപണം.

ചടങ്ങിൽ വന്ദേമാതരത്തിനും ദേശീയ ഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് പാടിയത്. നിയമസഭ ചേരുമ്പോൾ സഭയിൽ ഈ ചോദ്യം ഉന്നയിക്കുമെന്നും ഇതിന് മറുപടി സർക്കാർ നൽകണമെന്നും സിപിഐ വ്യക്തമാക്കി.

അതേസമയം, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് വിജയ് രാജിവെച്ചു. ന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് കൈമാറിയത്.സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചായിരുന്നു മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യപ്രസംഗം. സുതാര്യമായ ഭരണം ഉറപ്പാക്കുമെന്നും അഴിമതിയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്നും വിജയ് ഉറപ്പ് നൽകി. മൂന്ന് പ്രധാനപ്പെട്ട ഉത്തരവുകളിലാണ് ചുമതലയേറ്റ ശേഷം മുഖ്യമന്ത്രി ഒപ്പുവെച്ചത്.സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സേന, ലഹരിക്കെതിരെ സ്ക്വാഡ്, ഇരുന്നൂറ് യൂണിറ്റ് സൗജന്യവൈദ്യുതി എന്നീ ഉത്തരവുകളിൽ ആദ്യദിനം വിജയ് ഒപ്പിട്ടു.

Read more

മഞ്ഞുമ്മൽ ബോയ്സിനു ശേഷം പുതിയ ചിത്രവുമായി ചിദംബരം; 'ബാലൻ'

മഞ്ഞുമ്മൽ ബോയ്സിനു ശേഷം പുതിയ ചിത്രവുമായി ചിദംബരം; 'ബാലൻ'

മഞ്ഞുമ്മൽ ബോയ്സ് സൂപ്പർ ഹിറ്റായതിനു പിന്നാലെ പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് സംവിധായകൻ ചിദംബരം. ബാലൻ എന്ന് പേ

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്

തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഇനി പ്രതിപക്ഷ നേതാവ്

ചെന്നൈ: ചെപ്പോക്ക് എംഎൽഎയും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് നിയസമഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഡിഎംകെ യോഗത്തി

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണം: പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണം; തിരൂർ സബ് കലക്ടർ

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര. സമൂഹമാധ്യമത്തിലാണ് സബ് കലക്ടർ തന്റെ അഭിപ്രായം പങ്കുവച്ചത്. പുതിയ സർക്