എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

Share
എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്‍ വിരമിച്ച ജില്ലാ ജഡ്ജിയാണ്.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

ഐ.എ.എസ് 1992 ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഈ മാസം 30-ന് നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ലോകായുക്ത സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു.

കേരള ഹൈക്കോടതിയില്‍ 4 സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറമാരെയും 24 ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു.

ബംഗലുരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞു വീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ വീതം അനുവദിക്കും.

കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂര്‍, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശൂര്‍ ജില്ലയിലെ തൃശൂര്‍ (എല്‍.എ) യൂണിറ്റ് നമ്പര്‍ 1 സ്‌പെഷല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെയും പീരുമേട് ഭൂമി പതിവ് ഓഫീസിലെയും നേമം റെയില്‍ പാതയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷല്‍ തഹസീല്‍ദാര്‍ ഓഫീസിലെയും 243 തസ്തികകള്‍ ഒരു വര്‍ഷത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചു.

Read more

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്